കേന്ദ്ര ധനകാര്യ സെക്രട്ടറിയായി രാജീവ് കുമാറിനെ നിയമിക്കാൻ മന്ത്രിസഭയുടെ നിയമന സമിതി അംഗീകാരം നൽകി. ധനകാര്യ സേവന സെക്രട്ടറിയായിരുന്നു അദ്ദേഹം. ജാർഖണ്ഡ് കേഡറിലെ 1984 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. നരേന്ദ്രമോദിയുടെ സാമ്പത്തിക പദ്ധതികളെ മുന്നോട്ട് നയിക്കുന്നതിൽ രാജീവ് കുമാർ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
പ്രധാൻമന്ത്രി ജൻധൻ യോജന, മുദ്ര വായ്പ പദ്ധതി തുടങ്ങിയ മേഖലകളിൽ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കും. അതോടൊപ്പം തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിൽ ഊന്നൽ നൽകും.സാമ്പത്തിക കാര്യങ്ങൾ വരുമാനം, ചിലവ്,ധനകാര്യ സേവനങ്ങൾ, നിക്ഷേപ വകുപ്പ്, പബ്ലിക് അസറ്റ് മാനേജ്‌മെന്റ് എന്നീ അഞ്ച് വകുപ്പുകളിൽ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥനാണ് ധനകാര്യ സെക്രട്ടറി.
Discussion about this post