തൃശ്ശൂർ: ചാവക്കാട് പുന്നയിൽ കോൺഗ്രസ്സ് പ്രവർത്തകൻ നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയത് 22 അംഗ സംഘമെന്ന് സൂചന.
നൗഷാദ് ഉള്‍പ്പെടെ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കാണ് കഴിഞ്ഞദിവസം വൈകിട്ട് പുന്നയിൽ വെച്ച് വെട്ടേറ്റത്. ആക്രമണത്തിൽ സാരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ചികിത്സയ്ക്കിടെ ആശുപത്രിയിൽ വച്ച് നൗഷാദ് മരണപ്പെടുകയായിരുന്നു. സംഭവത്തിന് പിന്നിൽ എസ് ഡി പി ഐ- പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണെന്ന് വ്യക്തമായിരുന്നു.
നൗഷാദിന്റെ ശരീരത്തിലേറ്റ പരുക്കുകളുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ എസ് ഡി പി ഐ തന്നെയാണ് ആക്രമണത്തിന് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ്. പ്രതികള്‍ കൈകകളില്‍ കൂര്‍ത്ത മുനയുളള കത്തി വച്ചുകെട്ടിയാണ് ആക്രമണം നടത്തിയിരിക്കുന്നതെന്നാണ് പൊലീസിന്റെ നിഗമനം. നൗഷാദിന്റെ ദേഹത്തുളള മുറിവുകളില്‍ നിന്ന് വ്യക്തമാകുന്നതും അത്തരത്തിലുള്ള ആക്രമണം നടന്നതായാണ്. കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് കഴുത്തിലും കൈകാലുകളിലും വെട്ടിയത്. താലിബാൻ ഭീകരവാദികൾ പിന്തുടരുന്ന ആക്രമണ രീതിയാണ് ഇവരും പിന്തുടരുന്നത്. ഏറെ നാളത്തെ ആസൂത്രണത്തിനൊടുവിലാണ് ആക്രമണം നടന്നിരിക്കുന്നത്.
ചാവക്കാട് സ്വദേശികളായ ഷാജി, മൊയ്തീൻ, അഷ്റഫ് എന്നീ എസ് ഡി പി ഐ പ്രവര്‍ത്തകര്‍ അക്രമിസംഘത്തിലുണ്ടെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
സംഭവം നടന്ന പ്രദേശത്തെ നിരവധി സിസിടിവി ക്യാമറകള്‍ പൊലീസ് പരിശോധിച്ചു. നൗഷാദിനെയും കൂട്ടരേയും വെട്ടി പരിക്കേൽപ്പിച്ചതിന് ശേഷം ആറ് ബൈക്കുകളിലാണ് അക്രമി സംഘം മടങ്ങിയത്. ആക്രമണ സമയത്ത് ബൈക്ക് അപകടപ്പെട്ടതിനാൽ സംഘത്തിലെ രണ്ട് പേരെ സ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ സഹായിച്ചത് ഷാജിയാണ്.കൂടാതെ നൗഷാദിനെതിരെ ഫേസ്ബുക്കിലൂടെ ഉയര്‍ന്ന വധഭീഷണികളും പൊലീസ് പരിശോധിക്കുന്നുണ്ട്.
താലിബാൻ മോഡലിൽ കോൺഗ്രസ്സ് ബൂത്ത് പ്രസിഡന്റായ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ നേതാക്കളുടെ തണുത്ത പ്രതികരണത്തിൽ അസ്വസ്ഥതയിലും ഭീതിയിലുമാണ് സാധാരണക്കാരായ കോൺഗ്രസ്സ് പ്രവർത്തകർ. കോൺഗ്രസ്സിന്റെ മുസ്ലീം പ്രീണനനയത്തിന്റെ ഭാഗമായാണ് നേതൃത്വത്തിന്റെ കുറ്റകരമായ ഈ നിശ്ശബ്ദതയെന്ന് ഒരു വിഭാഗം പ്രവർത്തകർ അഭിപ്രായപ്പെടുമ്പോൾ പേടി കൊണ്ടാണ് നേതാക്കൾ മുസ്ലീം ഭീകരവാദികളുടെ പേര് മറയാൻ മടിക്കുന്നതെന്ന് മറ്റൊരു വിഭാഗം തുറന്ന് പറയുന്നു.
Discussion about this post