വിദേശനിർമ്മിത കൈത്തോക്കും മയക്കുമരുന്നുമായി എഞ്ചിനീയറിംഗ് വിദ്യാർത്ഥി കാസർകോട് പിടിയിൽ. കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശി മുഹമ്മദ് ഷാക്കിബിനെയാണ് ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. നാല് തിരകൾ നിറച്ചനിലയിലായിരുന്നു തോക്ക്.
കാറിൽ സഞ്ചരിക്കവേയാണ് പൊലീസ് മുഹമ്മദിനെ അറസ്റ്റ് ചെയ്തത്. ഒപ്പമുണ്ടായിരുന്ന രണ്ടു പേർ ഓടി രക്ഷപ്പെട്ടു. ഇവരിൽ നിന്നും 20ഗ്രാം എം ഡി എം എയും കണ്ടെത്തിയിട്ടുണ്ട്.
Discussion about this post