കാശ്മീരില്‍ പ്രശ്നപരിഹാരത്തിന് തുടക്കമായിരിക്കുന്നുവെന്ന് ബോളിവുഡ് നടന് അനുപംഖേര്‍. ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കശ്മീര്‍ താഴ് വരയിലും ശ്രീനഗറിലും നിരോധനാജ്ഞ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അനുപം ഖേറിന്റെ പ്രതികരണം. കശ്മീരിലെ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍പ്പുമായി രംഗത്തുവന്ന പശ്ചാത്തലത്തിലാണ്, ഇതില്‍ നിന്നും വ്യത്യസ്തമായ നിലപാടുമായി അനുപം ഖേര്‍ ട്വിറ്റ് ചെയ്തത്.
കശ്മീരി പണ്ഡിറ്റായ അനുപം ഖേര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപി സര്‍ക്കാരിനെയും അനുകൂലിക്കുന്ന നിലപാടാണ് ഇതുവരെ സ്വീകരിച്ചുവരുന്നത്. കശ്മീര്‍ വിഷയത്തില്‍ മുന്‍പും തന്റെ നിലപാടുകള്‍ അനുപം ഖേര്‍ തുറന്നുപറഞ്ഞിട്ടുണ്ട്.
വിഷയത്തില്‍ ബിജെപി സര്‍ക്കാരിന്റെ നിലപാടുകള്‍ക്ക് ഒപ്പം നില്‍ക്കുന്നതാണ് അനുപം ഖേറിന്റെ ഓരോ പ്രസ്താവനയും. കശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയണമെന്ന് അനുപം ഖേര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്
Discussion about this post