ഹൃദയാഘാതത്തെ തുടര്‍ന്ന് മുതിര്‍ന്ന ബിജെപി നേതാവ് സുഷമ സ്വരാജ് അന്തരിച്ചു. ഇന്ന് വൈകുന്നേരം ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് സുഷമാസ്വാരജിനെ എയിംസില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും അല്പം മുന്‍പാണ് മരണം സ്ഥിരീകരിച്ചത്.
ഒന്നാം മോദി മന്ത്രി സഭയിലെ വിദേശകാര്യമന്ത്രിയായിരുന്ന സുഷമ സ്വരാജ് മന്ത്രിസഭയിലെ ജനകീയമുഖമായിരുന്നു. വിദേശ ഇന്ത്യാക്കാരുടെ പ്രശ്്നങ്ങളില്‍ സുഷമാസ്വരാജ് എടുത്ത നിലപാടുകള്‍ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ്, എ.ബി. വാജ്‌പേയി മന്ത്രിസഭകളിലെ വാര്‍ത്താവിതരണം, പാര്‍ലമെന്ററി കാര്യം, ആരോഗ്യം വകുപ്പുകളുടെ മന്ത്രി, 1998-ല്‍ രണ്ടു മാസത്തേക്കു ഡല്‍ഹി മുഖ്യമന്ത്രി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.
1952 ഫെബ്രവരി 14ന്ഹരിയാന അംബാല കന്റോണ്‍മെന്റില്‍ ആണ് സുഷമാസ്വാരജിന്റെ ജനനം. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് സുഷമാസ്വരാജ് പൊതുപ്രവര്‍ത്തനത്തിലെത്തുന്നത്. നിയമബിരുദം നേടിയ അവര്‍ അടിയന്തരാവസ്ഥയ്‌ക്കെതിരായ പ്രക്ഷോഭപരിപാടികളില്‍ പങ്കെടുത്തു.
1977ല്‍ ഹരിയാന നിയമസഭയിലെത്തിയ സുഷമ സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ മന്ത്രിയായി. 1980ല്‍ ജനതാ പാര്‍ട്ടിയില്‍നിന്നു ജനസംഘവിഭാഗം പിരിഞ്ഞു ബിജെപി രൂപീകരിച്ചതു മുതല്‍ സുഷമ പാര്‍ട്ടിയിലുണ്ട്.
സോഷ്യലിസ്റ്റ് നേതാവും മിസോറം മുൻ ഗവർണറും സുപ്രീം കോടതി മുതിർന്ന അഭിഭാഷകനുമായ സ്വരാജ് കൗശലാണു സുഷമയുടെ ഭർത്താവ്.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സുഷമ സ്വരാജ് മത്സരിച്ചിട്ടില്ല, ആരോഗ്യനിലയെത്തുടര്‍ന്ന് ഈ വര്‍ഷം സര്‍ക്കാര്‍ പദവി ഏറ്റെടുക്കാതെ മാറി നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു .
Discussion about this post