രക്ഷാബന്ധന്‍ ദിനത്തില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഒരുക്കി യുപി സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള എല്ലാ ബസുകളിലും ആഗസ്റ്റ് 14 അര്‍ദ്ധരാത്രി മുതല്‍ 15 അര്‍ദ്ധരാത്രി വരെ സൗജന്യമായി സ്ത്രീകള്‍ക്ക് യാത്ര ചെയ്യാമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. ബസുകളില്‍ സ്ത്രീകള്‍ക്കായി സുരക്ഷ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനായി പ്രത്യേകം ബസ് സര്‍വ്വീസ് നടത്തുമെന്ന് ഗതാഗത മന്ത്രി (സ്വതന്ത്ര ചുമതല) സ്വതന്ത്രദേവ് സിംഗ് അറിയിച്ചു. ഉത്തര്‍പ്രദേശിനു പുറമെ ഡല്‍ഹി മീററ്റ്, സഹറന്‍പൂര്‍, ആഗ്ര, ലഖ്‌നൗ, കാന്‍പൂര്‍, ബറേലി, ഗോര്‍ഗാപൂര്‍, പ്രയാഗ്‌രാജ്, വാരണാസി, മോരദാബാദ് എന്നിവിടങ്ങളിലും സൗജന്യമായി സ്ത്രീകള്‍ക്ക് യാത്രസൗകര്യം ഒരുക്കും.
Discussion about this post