ശ്രീനഗർ: കശ്മീരിൽ ജനജീവിതം സ്വാഭാവികവും സമാധാനപരവുമായി മുന്നോട്ട് പോകുന്നു. മറിച്ചുള്ള പ്രതിപക്ഷത്തിന്റെ ആക്ഷേപം ഖണ്ഡിക്കുന്ന വീഡിയോയുമായി കശ്മീരി പൊലീസ് ഉദ്യോഗസ്ഥൻ ഇംതിയാസ് ഹുസൈൻ രംഗത്ത്.
Srinagar today. #Kashmir pic.twitter.com/Oe1c9YyFfs
— Imtiyaz Hussain (@hussain_imtiyaz) August 10, 2019
ഡ്രോൺ ഉപയോഗിച്ച് ചിത്രീകരിച്ചിരിക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. റോഡിലൂടെ സാധാരണ ഗതിയിൽ വാഹനങ്ങൾ കടന്ന് പോകുന്നതും ജനങ്ങൾ സ്വതന്ത്രമായി സഞ്ചരിക്കുന്നതുമായ ദൃശ്യങ്ങൾ വീഡിയോയിൽ കാണാം.
കഴിഞ്ഞ ഒരാഴ്ചയായി കശ്മീരിൽ നിന്ന് അക്രമ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. മേഖലയിലെ സാഹചര്യം സമാധാനപരമാണ്. സൈന്യത്തിനും പൊലീസിനും നേരെ കല്ലെറിയുന്ന സംഭവങ്ങളും ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലെന്ന് കശ്മീർ ഡിജിപി അറിയിച്ചു.
കശ്മീരിൽ തന്നെ തുടരുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും സാഹചര്യങ്ങൾ ശാന്തമാണെന്ന് കേന്ദ്രസർക്കാരിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. കശ്മീർ പുനരേകീകരണ തീരുമാനം ജനങ്ങൾ സ്വീകരിച്ചു കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. സ്വാതന്ത്ര്യ ദിനം വരെ അജിത് ഡോവൽ കശ്മീരിൽ തുടരും. ഈദ് ആഘോഷങ്ങളിൽ അദ്ദേഹം കശ്മീർ ജനതക്കൊപ്പം പങ്കെടുക്കും.
‘കഴിഞ്ഞ അഞ്ച് ദിവസമായി കശ്മീരിൽ നിന്ന് ഒരു അക്രമ സംഭവം പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. താഴ്വരയിൽ തികഞ്ഞ ശാന്തതയാണ്. സുരക്ഷാ സാഹചര്യങ്ങൾ നൂറ് ശതമാനം നിയന്ത്രണ വിധേയമാണ്.’ ലെഫ്റ്റ്നന്റ് ജനറൽ കെ ജെ എസ് ധില്ലൺ വ്യക്തമാക്കി.
Discussion about this post