കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വാര്‍ത്താ വിനിമയ നിയന്ത്രണങ്ങളില്‍ ഇടപെടാനില്ലെന്ന് സുപ്രിം കോടതി.സര്‍ക്കാരിന് സമയം നല്‍കണമെന്നും സുപ്രിം കോടതി വ്യക്തമാക്കി. എത്രകാലം നിയന്ത്രണം തുടരുമെന്നും ചീഫ് ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു.
കശ്മീരിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതും, കശ്മീരില്‍ വാര്‍ത്താ വിനിമയ നിയന്ത്രണം ഏര്‍പ്പെടുത്തിയതും ചോദ്യം ചെയ്തുള്ള ഹര്‍ജികളിലാണ് സുപ്രിം കോടതി നിലപാട് അറിയിച്ചത്. കശ്മീരില്‍ ഒരു ജീവന് പോലും ഇതുവരെ നഷ്ടപ്പെട്ടിട്ടില്ലെന്നും, കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണെന്നും കേന്ദ്രസര്‍ക്കാരിന് വേണ്ടി അറ്റോണി ജനറല്‍ കെ കെ വേണുഗോപാല്‍ സുപ്രിം കോടതിയെ അറിയിച്ചു. കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും ഇടവിട്ട് വിലയിരുത്തുന്നുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ഇത് ശരിവെച്ചു കൊണ്ടാണ് സുപ്രിം കോടതി ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ചത്.
മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള നിയന്ത്രണം നീക്കണമെന്ന ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യവും സുപ്രിം കോടതി തള്ളി.
Discussion about this post