ഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തിൽ ഇതു വരെയുള്ള ജി എസ് ടി വരുമാനം മൂന്നര ലക്ഷം കോടി പിന്നിട്ടുവെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം. ബിഹാർ, ഒഡിഷ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ മികച്ച നേട്ടം കൈവരിച്ചപ്പോൾ 4.7 ശതമാനം വളർച്ചയുമായി ഏറെ പിന്നിലാണ് കേരളം.
കഴിഞ്ഞ വർഷത്തേക്കാൾ ജി എസ് ടി വളർച്ച 9 ശതമാനം രേഖപ്പെടുത്തിയതായും കണക്കുകൾ വ്യക്തമാക്കുന്നു. കേരളത്തിന് പുറമെ ഡൽഹിക്കും തിരിച്ചടി നേരിട്ടു. 2 ശതമാനത്തിന്റെ നെഗറ്റീവ വളർച്ചയാണ് ഡൽഹി നേരിട്ടിരിക്കുന്നത്.
ഉപഭോക്തൃ സംസ്ഥാനങ്ങൾക്ക് വലിയ നേട്ടമാണ് ജി എസ് ടി നടപ്പിലായതിന് ശേഷം കൈവരിക്കാൻ സാധിച്ചത്. ഒഡിഷ, ഉത്തരാഖണ്ഡ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങൾ ഇതിന്റെ നേട്ടം മികച്ച രീതിയിൽ പ്രയോജനപ്പെടുത്തി. എന്നാൽ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന്റെ മോശം പ്രകടനം ആശങ്കയുണ്ടാക്കുന്നതാണെന്ന് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നു.
Discussion about this post