സെൻസെക്സ് 145 പോയിന്റ് നേട്ടത്തിൽ 37103 ലും നിഫ്റ്റി 43 പോയിന്റ് ഉയർന്ന് 10969 ലുമാണ് ബുധനാഴ്ച വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 479 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 301 ഓഹരികൾ നഷ്ടത്തിലുമാണ്. ലോഹം, വാഹനം, ബാങ്ക്, ഊർജം, ഇൻഫ്ര ഓഹരികളാണ് നേട്ടത്തിൽ. ഐടി, എഫ്എംസിജി, ഫാർമ ഓഹരികൾ നഷ്ടത്തിലുമാണ്.
മണപ്പുറം ഫിനാൻസ്, ചോളമണ്ഡലം ഇൻവെസ്റ്റ്മെന്റ്, എൽആന്റ് ടി ഫിനാൻസ്, ഇന്ത്യബുൾസ് ഹൗസിങ്, ബജാജ് ഫിനാൻസ്, റിലയൻസ്, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഡോ.റെഡ്ഡീസ് ലാബ്, പവർഗ്രിഡ്, ടൈറ്റാൻ, ഗ്ലെൻമാർക്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, സൺ ഫാർമ, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.
Discussion about this post