കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട തൃശൂര്‍ ജില്ലയില്‍ ദേശമംഗലം പഞ്ചായത്തിലെ കൊറ്റമ്പത്തൂര്‍ ദലിത്‌കോളനിയിലെ 17 കുടുംബങ്ങള്‍ക്ക് സേവാഭാരതി വീട് വെച്ച് നല്‍കി.
കനത്ത മഴയിലും മണ്ണിടിച്ചിലിലും നാല് പേര്‍ക്കാണ് ഇവിടെ ജീവഹാനിയുണ്ടായത്.5 വീടുകള്‍ നിലം പൊത്തി.മൂന്ന് മാസത്തോളം ഇവര്‍ ദുരിതാശ്വാസ ക്യാംപിലായിരുന്നു.
35 കുടുംബങ്ങളോളം താമസിക്കുന്ന കോളനി വാസ യോഗ്യമല്ലെന്ന് ജിയോളജി വകുപ്പ് കണ്ടെത്തിയിരുന്നു.തുടര്‍ന്ന് സേവാഭാരതി ഒരേ ഏക്കറോളം സ്ഥലം വാങ്ങി 17 വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.വീടുകള്‍ക്കു പുറമേ, രണ്ടേ കാല്‍ കോടി രൂപ ചെലവിട്ട് നിര്‍മ്മിക്കുന്ന കമ്യൂണിറ്റി ഹാളും വായനശാലയും അന്തിമ ഘട്ടത്തിലാണ്. മുന്‍ ഡിജിപി ടിപി സെന്‍ കുമാറാണ് നിര്‍മാണം ഉദ്ഘാടനം ചെയ്തത്.നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞാല്‍ ഒക്ടോബറില്‍ വീടുകളുടെ താക്കോല്‍ ദാനം നടക്കും.
Discussion about this post