പുരോഗമനകലാസാഹിത്യ സംഘത്തിനെതിരെ എഴുത്തുകാരി പി വത്സല. തന്നെ മതവാദിയായി ആരും ചിത്രികരിക്കേണ്ടെന്ന് പി വത്സല പറഞ്ഞു. പുരോഗമനകലാ സാഹിത്യ സംഘത്തിന്(പുകസ) മതേതരത്വത്തെ കുറിച്ച് പറയാന്‍ അവകാശമില്ല. അവരുടെ നിലപാടുകള്‍ മതേതരമാണെന്ന് തനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. ഇടത് പക്ഷം കാലോചിതമായി ചിന്തിക്കണമെന്നും വത്സല പറഞ്ഞു.
നരേന്ദ്രമോദി രണ്ടാം ചാണക്യനാണ്..നരേന്ദ്രമോദിയുടെ നിലപാടുകള്‍ വികസനത്തിനായി സഹായിക്കുമെന്നും പി വത്സല പറഞ്ഞു.
ഒരു സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വത്സലയുടെ പ്രതികരണം.
പി വത്സല മതവാദികളുമായി വേദി പങ്കിടുന്നുവെന്നാരോപിച്ച് പുകസ ഭാരവാഹികള്‍ രംഗത്തെത്തിയിരുന്നു. ഒരു സാഹിത്യകാരി മതവാദി ആകരുതെന്നും പുക സപറഞ്ഞിരുന്നു.
ഒരു പൊതുവേദിയില്‍ മോദിയെ പുകഴ്ത്തി നടത്തിയ പ്രസംഗമാണ് പുകസയെ ചൊടിപ്പിച്ചത്.
Discussion about this post