മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ ബന്ധു രാതുൽ പുരിയെ എൻഫോഴ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അറസ്റ്റ്. ബാങ്ക് വായ്പ തട്ടിപ്പ് കേസിലാണ് അറസ്റ്റ്. സെൻറട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് 354 കോടി രൂപ തട്ടിച്ചുവെന്നാണ് കേസ്. രാതുല്‍ പുരിക്കെതിരെ തിങ്കളാഴ്ച സിബിഐ എഫ്ഐആര്‍ തയ്യാറാക്കിയിരുന്നു.
സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയാണ് രാതുല്‍ പുരിക്കെതിരെ പരാതി നല്‍കിയത്. ഇലക്ട്രോണിക് സ്ഥാപനമായ മോസര്‍ബെയറിന്റെ സീനിയര്‍ എക്സിക്യൂട്ടീവായിരുന്നു രാതുല്‍ പുരി. അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഇടപാടിലും രാതുല്‍ പുരിയുടെ പേര് ഉയര്‍ന്നുകേട്ടിരുന്നു. ഇഡി അന്വേഷണം പുരോഗമിക്കുന്ന ഈ കേസില്‍ കോടതി നേരത്തെ രാതുലിനെതിരെ ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിരുന്നു.
കോംപാക്റ്റ് ഡിസ്കുകൾ, ഡിവിഡികൾ, സോളിഡ് സ്റ്റേറ്റ് സ്റ്റോറേജ് ഉപകരണങ്ങൾ തുടങ്ങി ഒപ്റ്റിക്കൽ സ്റ്റോറേജ് മീഡിയ നിർമാണ കമ്പനിയാണ മോസർ ബെയർ. 2009 മുതൽ കമ്പനി വിവിധ ബാങ്കുകളിൽ നിന്ന് വായ്പയെടുക്കുകയും നിരവധി തവണ കടം പുതുക്കുകയും ചെയ്തരുന്നു. എന്നാൽ പിന്നീട് ഇവ തിരിച്ചടച്ചില്ലെന്നും സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ സിബിഐക്ക് നൽകിയ പരാതിയിൽ അവകാശപ്പെടുന്നു.
നികുതി തട്ടിപ്പ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ അന്വേഷണം നേരിടുകയാണു രതുല്‍ പുരി. യുപിഎ സര്‍ക്കാരിനെതിരായ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടിലും ഇയാള്‍ക്കു പങ്കുള്ളതായി ആരോപണമുണ്ട്. ഈ കേസിന്റെ അന്വേഷണത്തിനെന്നു പറഞ്ഞാണ് ഇഡി രതുലിനെ വിളിച്ചുവരുത്തിയത്. എന്നാല്‍, ബാങ്ക് വായ്പ തട്ടിപ്പു കേസിന്റെ ചോദ്യം ചെയ്യലിനാണെന്നു പിന്നീടു വ്യക്തമാക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
മുഖ്യമന്ത്രി കമല്‍നാഥിന്റെ അറസ്റ്റില്‍ കോണ്‍ഗ്രസിനകത്തും പൊട്ടിത്തെറിക്ക് വഴിയോരുക്കുമെന്നാണ് റിപ്പോര്‍ട്ട്. കമല്‍നാഥിനെതിരെ പാര്‍ട്ടിയ്ക്കകത്ത് വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പലരും കമല്‍നാഥിന്റെ ബന്ധുക്കളുടെ അഴിമതിയ്ക്ക് അദ്ദേഹം കൂട്ടു നില്‍ക്കുകയാണെന്ന ആരോപണം ഉന്നയിക്കുന്നു. ബിഎസ്പി പിന്തുണയോടെ ഭരിക്കുന്ന കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം ഇതോടെ എതിര് ചേരി ശക്തമാക്കുമെന്നാണ് സൂചനകള്‍. ജ്യോതിരാദ്യത്യ സിന്ധ്യ കമല്‍നാഥിന്റെ നടപടികള്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിനിടെ കശ്മീര്‍ പിനസംഘടനയില് കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ച് സിന്ധ്യ രംഗത്തെത്തുകയും ചെയ്തിരുന്നു
Discussion about this post