നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി ( എൻ.സി.പി) നേതാവ് ചഗൻ ഭുജ് ബാൽ ശിവസേനയിൽ ചേരും. മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രിയായായിരുന്നു ചഗൻ ഭുജ് ബാൽ ശിവസേന മേധാവി ഉദ്ദവ് താക്കറെയുമായി ചർച്ച നടത്തി. അടുത്ത ദിവസം തന്നെ സേനയുടെ അംഗത്വം സ്വീകരിക്കും.
എൻ.സി.പിയുടെ യോഗങ്ങളിൽ നിന്നും റാലികളിൽ നിന്നും വിട്ടു നിൽക്കാൻ ഭുജ് ബാലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എൻ.സി.പിയുട നാസിക്കിലെ സ്വരാജ്യ യാത്രയിലു ഭുജ് ബാൽ പങ്കെടുത്തില്ല. 1991 ൽ ശിവസേന ഉപേക്ഷിച്ച് ശരദ് പവാറിന്റെ പാർട്ടിയിൽ ചേർന്നതാണ്.
Discussion about this post