ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ പ്രതിയായ ബിആർഎസ് വനിതാ നേതാവ് കവിതയ്ക്ക് ജാമ്യം നിഷേധിച്ച് കോടതി. ഡൽഹി റൗസ് അവന്യൂ കോടതിയാണ് കവിതയുടെ ജാമ്യം നിഷേധിച്ചത്. കവിത പുറത്ത് ഇറങ്ങിയാൽ കേസ് അന്വേഷണത്തെ ബാധിക്കുമെന്ന നിരീക്ഷണത്തെ തുടർന്നാണ് കോടതി ജാമ്യം ഹർജി നൽകിയത്.
മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐയും ഇഡിയും രജിസ്റ്റർ ചെയ്ത കേസുകളിലാണ് ജാമ്യം ആവശ്യപ്പെട്ട് കവിത കോടതിയെ സമീപിച്ചത്. എന്നാൽ ജാമ്യ ഹർജിയെ ഇഡി കോടതിയിൽ ശക്തമായി എതിർക്കുകയായിരുന്നു. കവിത പുറത്തിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാദ്ധ്യതയുണ്ട്. ഇത് കേസ് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും ഇഡി കോടതിയെ അറിയിച്ചിരുന്നു. ഇത് പരിഗണിച്ചുകൊണ്ടായിരുന്നു കോടതി ഹർജികൾ തള്ളിയത്. സിബിഐ പ്രത്യേക കോടതി ജഡ്ജി കാവേരി ബവേജയാണ് ഇരു ഹർജികളും തള്ളിയത്.









