മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ ധനകാര്യ മന്ത്രിയുമായിരുന്ന പി ചിദംബരത്തിന്റെ ഫിനാൻസ് മാനേജർ ഭാസ്കർ രാമനെ കുറച്ച് നാളുകൾക്ക് മുൻപ് എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തിരുന്നു. 2015 ഡിസംബർ മാസത്തിൽ നടന്ന ഒരു പരിശോധനയിൽ സംശയാസ്പദമായ ഒരു സ്വത്തുവിവര രേഖ കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്.
ഭാസ്കർ രാമൻ, സി ബി എൻ റെഡ്ഡി, രവി വിശ്വനാഥൻ, പദ്മാ വിശ്വനാഥൻ തുടങ്ങിയവരായിരുന്നു സ്വത്തുവിവര രേഖയിലെ പേരുകാർ. 2013 ജൂൺ മാസം 13ന് തയ്യാറാക്കിയതായിരുന്നു രേഖ. രേഖയിൽ സാക്ഷിയായി രേഖപ്പെടുത്തിയിരുന്നത് വി മുരളി എന്ന വ്യക്തിയെയായിരുന്നു.
രേഖകൾ പ്രകാരം വിൽപ്പത്രം തയ്യാറാക്കിയ വ്യക്തിയുടെ സ്വകാര്യ സ്വത്തുവകകളുടെ ഒരു ഭാഗം- വസ്തുവകകൾ, ആഭരണങ്ങൾ, പണം, ബാങ്ക് അക്കൗണ്ട് എന്നിവ അവരുടെ കുടുംബാംഗങ്ങളുടെ പേരിലാണ് എഴുതി വെച്ചിരുന്നത്. എന്നാൽ അവരുടെ ഷെയറുകൾ രണ്ട് കമ്പനികളിലായാണ് നിക്ഷേപിച്ചിരുന്നത്.
അഡ്വാന്റേജ് സ്ട്രാറ്റെജിക് കൺസൾട്ടന്റ് പ്രൈവറ്റ് ലിലിറ്റഡ്, ക്രിയ എഫ് എം സി ജി തുടങ്ങിയ ഈ കമ്പനികളുടെ ഷെയറുകളുടെ അവകാശി അദിതി എന്ന പെൺകുട്ടിയാണ്. ഈ അദിതി സാക്ഷാൽ പി ചിദംബരത്തിന്റെ ചെറുമകളും കാർത്തി ചിദംബരത്തിന്റെ മകളുമാണെന്ന് സംശയിക്കപ്പെടുന്നു.
മുകളിൽ പറഞ്ഞ നാല് വ്യക്തികൾക്കും അഡ്വാന്റേജ്, ക്രിയ തുടങ്ങിയ കമ്പനികളിൽ ,മൂന്ന് ലക്ഷം ഷെയറുകളാണ് ഉള്ളത്. അതായത് കമ്പനിയുടെ 60 ശതമാനം അവരുടെ പേരിൽ; ഫലത്തിൽ അദിതി ചിദംബരത്തിന്റെ പേരിൽ.
ബാക്കി 40 ശതമാനം ഷെയറിന്റെ അവകാശി മോഹനൻ രാജേഷ് എന്ന വ്യക്തിയുടെ അധീനതയിലുള്ള ഓസ്ബ്രിഡ്ജ് എന്ന കമ്പനിയാണ്. ഇന്ത്യയിലെ ഒരു പ്രമുഖ ഐ കെയർ കമ്പനിയുടെ 60 ശതമാനം ഓഹരികളും ഈ കമ്പനിക്കാണ്. കേവലം അൻപത് ലക്ഷം രൂപക്കാണ് ആ ഓഹരികൾ കമ്പനി സ്വന്തമാക്കിയിരിക്കുന്നത്.
ഓസ്ബ്രിഡ്ജ് കമ്പനിയുടെ ബാക്കി 40 ശതമാനം ഓഹരികൾ നിക്ഷേപിക്കപ്പെട്ടിരിക്കുന്നത് മൗറീഷ്യസ് ആസ്ഥാനമായുള്ള സെക്വിന ക്യാപ്പിറ്റൽ എന്ന കമ്പനിയിലാണ്. 45 കോടി രൂപയ്ക്കാണ് കച്ചവടം നടന്നിരിക്കുന്നതെന്ന് രേഖകൾ വ്യക്തമാക്കുന്നു. കൃത്യമായി പറഞ്ഞാൽ ഐ കെയർ കമ്പനിയിലെ അഡ്വാന്റേജിന്റെ നിക്ഷേപം അറുപത്തിയേഴരക്കോടി രൂപയാണ്. കമ്പനിക്ക് സിംഗപ്പൂരിലും ബിസിനസുണ്ട്. ലോകത്താകമാനം വ്യാപിച്ചു കിടക്കുന്ന വലിയ ബിസിനസ് ശൃംഖലയാണ് കമ്പനിയുടേത്.
മോഹൻ രാജേഷും കാർത്തി ചിദംബരവുമായുള്ള ബന്ധം അന്വേഷണ ഏജൻസികൾ അന്വേഷിച്ചു വരികയാണ്. 2006ൽ ഓസ്ബ്രിഡ്ജ് കമ്പനി മോഹനിൽ നിന്നും കാർത്തി വാങ്ങിയിരുന്നു. എന്നാൽ 2011ൽ അത് വീണ്ടും മോഹന് തിരികെ നൽകിയിരുന്നു.
ഇങ്ങെനെ രാജ്യത്തെ മുഴുവൻ നിയമങ്ങളെയും കാറ്റിൽ പറത്തിയ ബിനാമി സ്വത്തിടപാടുകളുടെയും സാമ്പത്തിക ക്രമക്കേടുകളുടെയും വിവരങ്ങളാണ് നിലവിൽ സിബിഐ അടക്കമുള്ള അന്വേഷണ ഏജൻസികൾ പുറത്തു കൊണ്ട് വന്നു കൊണ്ടിരിക്കുന്നത്.
Discussion about this post