സംസ്ഥാനത്തെ ആദ്യ മുത്തലാഖ് വിഷയത്തിൽ യുവതിക്കെതിരെ നെല്ലിക്കുത്ത് പള്ളിക്കമ്മറ്റി രംഗത്തെത്തി.വിവാഹമോചനം നടന്നിട്ടില്ലെന്നും മുത്തലാഖ് നടപടിക്ക് സാധ്യതയില്ലെന്നും പള്ളി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
മുത്തലാഖിന്റെ പേരിൽ കൊടിയത്തൂർ ചെറുവാടി ചുള്ളിക്കാപറമ്പ് കണ്ടങ്ങൽ വീട്ടിൽ ഇ.കെ.ഉസാമിനെ അറസ്റ്റ് ചെയ്ത നടപടി ശരിയല്ലെന്നും കുമാരനല്ലൂർ സ്വദേശിനിയായ യുവതിയുമായുള്ള വിവാഹം വേർപ്പെടുത്തിയിട്ടില്ലെന്നും നെല്ലിക്കുത്ത് പള്ളി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ഇതോടെ യുവതിയുടെ കുടുംബത്തിന് സ്വന്തം മഹല്ലിൽ നിന്നും പിന്തുണയില്ലെന്ന അവസ്ഥയിലായി
അതേസമയം മുത്തലാഖ് ചൊല്ലിയില്ലെന്ന ഉസാമിന്റെ വാദം തള്ളി യുവതി രംഗത്തെത്തി. ചൊല്ലിയത് മുത്തലാഖ് തന്നെയാണെന്നും ഓഗസ്റ്റ് ഒന്നിന് വൈകിട്ട് വീട്ടിലെത്തിയാണ് ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയതെന്നും യുവതി പറഞ്ഞു.
താന്‍ വിവാഹമോചനം തേടിയെന്ന പേരില്‍ പ്രചരിക്കുന്ന രേഖ വ്യാജമാണ്. കുറ്റപ്പെടുത്തുന്നവര്‍ തന്റെ ഏഴ് വര്‍ഷത്തെ ജീവിത യാതനകള്‍ അറിയാത്തവരാണ്. ഭർത്താവ് മൂന്ന് മൊഴിയും ചൊല്ലിയതിന് സാക്ഷികളുണ്ടെന്നും ഇതേതുടർന്നാണ് പരാതി നൽകിയതെന്നും യുവതി അവകാശപ്പെടുന്നു.
കൂടുതല്‍ സ്ത്രീധനവും സ്വര്‍ണവും ചോദിച്ച് ഏറെ പീഡിപ്പിച്ചു. തനിക്ക് അവഹിത ബന്ധമുണ്ടെന്നും പ്രചരിപ്പിച്ചു. മറ്റൊരു യുവതിയെ വിവാഹം ചെയ്യാനാണ് തന്നെ മൊഴി ചൊല്ലിയതെന്നും യുവതി വ്യക്തമാക്കി. മുത്തലാക്ക് കേസില്‍ ഭര്‍ത്താവ് ഉസാമിനെ അറസ്റ്റു ചെയ്തതോടെ യുവതിക്കെതിരെ ചിലര്‍ അധിക്ഷേപപ്രചാരണം തുടങ്ങിരുന്നു. ഇതോടെയാണ് യുവതി വിശദീകരണവുമായി രംഗത്തെത്തിയത്
Discussion about this post