ഐഎന്‍എക്‌സ് മീഡിയാ കേസില്‍ മുന്‍ ധനകാര്യമന്ത്രി പി. ചിദംബരത്തെ സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്തു വരികയാണ്. എന്നാല്‍ ചോദ്യം ചെയ്യലില്‍ ചിദംബരം സഹകരിക്കുന്നില്ലെന്നാണ് സുചനകള്‍ .അന്വേഷണത്തിനിടയില്‍ കൂടുതല്‍ ചോദ്യങ്ങള്‍ തിരിച്ചു ചോദിച്ച് തനിക്ക് നേരെയുള്ള ചോദ്യങ്ങളെ ഒഴിവാക്കാനാണ് ചിദംബരം ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
രാവിലെ ഒന്‍പത് മണിയോടെയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചതെന്ന് വൃത്തങ്ങള്‍ പറയുന്നു. ചോദ്യം ചെയ്യുന്നവര്‍ ചോദിച്ച പ്രധാന ചോദ്യങ്ങളിലൊന്ന്, ”ഐഎന്‍എക്‌സ് മീഡിയയ്ക്ക് വേണ്ടി ആരാണ് നിങ്ങളെ സമീപിച്ചത്?” മറ്റൊരു ചോദ്യം, ”നിങ്ങള്‍ക്ക് പീറ്ററിനെയും ഇന്ദ്രാണി മുഖര്‍ജിയയെയും അറിയാമോ, അറിയുമെങ്കില്‍ അതെങ്ങനെ?” ഇടപാടില്‍ എത്ര പണം അനുവദിച്ചു എന്നീ ചോദ്യങ്ങള്‍ക്കാണ് പ്രാഥമികമായി സിബിഐ ചിദംബരത്തില്‍ നിന്ന ഉത്തരം തേടിയത്.
കഴിഞ്ഞ ദിവസത്തെ നാടകീയ രംഗങ്ങള്‍ക്കു ശേഷം സിബിഐ ആസ്ഥാനത്ത് താഴത്തെ നിലയിലുള്ള ഗസ്റ്റ് ഹൗസില്‍ ചിദംബരം ഒരു രാത്രി ചെലവഴിച്ചു. അറസ്റ്റിലായ പ്രതികളെ ഗസ്റ്റ് ഹൗസില്‍ നിര്‍ത്തുന്നത് ഏജന്‍സിയുടെ പതിവാണ്.
അന്വേഷണ സംഘത്തിലെ അംഗങ്ങള്‍ക്കൊപ്പമാണ് ചിദംബരത്തെ ബുധനാഴ്ച രാത്രി പത്ത് മണിയോടെ സിബിഐ ആസ്ഥാനത്തേക്ക് കൊണ്ടുവന്നത് രാം മനോഹര്‍ ലോഹിയ ആശുപത്രിയിലെ ഒരു ഡോക്ടര്‍ നടത്തിയ വൈദ്യപരിശോധനയ്ക്ക് ശേഷമാണ് ഗസ്റ്റ് ഹൗസിലേക്ക് കൊണ്ടുപോയതെന്ന് അധികൃതര്‍ പറഞ്ഞു.
സിബിഐ ഉദ്യോഗസ്ഥര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ അദ്ദേഹം മൗനം പാലിച്ചുവെന്ന് അവര്‍ പറഞ്ഞു. പേയ്മെന്റുകള്‍ കണ്‍സള്‍ട്ടന്‍സിക്ക് വേണ്ടിയാണെന്നും മകന്‍ ആ കമ്പനിയുമായി ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ലെന്നും പി ചിദംബരം ആവര്‍ത്തിച്ചുകൊണ്ട് തനിക്കെതിരായ ആരോപണം ശക്തമായി നിഷേധിച്ചു.
Discussion about this post