ഡൽഹി: അഴിമതിക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട പി ചിദംബരത്തെ ന്യായീകരിക്കുന്നതിലൂടെ കോൺഗ്രസ്സ് അഴിമതിക്ക് വിപ്ലവ മുഖം നൽകാൻ ശ്രമിക്കുകയാണെന്ന് മുതിർന്ന ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ മുഖ്താർ അബ്ബസ് നഖ്വി.
കോൺഗ്രസ്സ് അഴിമതിയെ വിപ്ലവത്കരിക്കാൻ ശ്രമിക്കുമ്പോൾ ബിജെപി വിപ്ലവകരമായ പോരാട്ടത്തിലൂടെ അഴിമതി നിർമ്മാർജ്ജനം ചെയ്യാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ്സിനെ ഇതിൽ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും മുതിർന്ന നേതാക്കൾ പഠിപ്പിച്ചു വെക്കുന്നതേ മറ്റുള്ളവർക്ക് പകർത്താൻ കഴിയൂവെന്നും കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വ്യക്തമാക്കി.
ഐ എൻ എക്സ് മീഡിയ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ ഇന്നലെയായിരുന്നു ചിദംബരത്തെ കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് കേന്ദ്ര സർക്കാരിനും ദേശീയ ഏജൻസികൾക്കുമെതിരെ കോൺഗ്രസ്സ് നിരന്തരം ആരോപണങ്ങൾ ഉന്നയിക്കുന്ന സാഹചര്യത്തിലണ് കേന്ദ്ര മന്ത്രിയുടെ ശക്തമായ പ്രതികരണം.
Discussion about this post