ഡൽഹി: ഐൻ എൻ എക്സ് മീഡിയ കേസിൽ സിബിഐ കസ്റ്റഡിയിലുള്ള പി ചിദംബരം തിങ്കളാഴ്ച വരെ കസ്റ്റഡിയിൽ തുടരും. ചിദംബരത്തെ എൻഫോഴ്സ്മെന്റിന് കൈമാറുന്ന കാര്യത്തിൽ തിങ്കളാഴ്ചയ്ക്ക് ശേഷം തീരുമാനമുണ്ടാകും. ഇതോടെ തിങ്കളാഴ്ച ചിദംബരത്തെ സംബന്ധിച്ച് നിർണ്ണായമായി മാറി. കസ്റ്റഡി ദീർഘിപ്പിക്കുകയോ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലാകുകയോ ചെയ്താൽ അതോടെ കേസിൽ നിർണ്ണായക വഴിത്തിരിവുകൾ ഉണ്ടാകും.
ചിദംബരത്തിന് വിവിധ രാജ്യങ്ങളിലായി നിരവധി ബാങ്ക് അക്കൗണ്ടുകളും വസ്തുവകകളും ഉണ്ടെന്ന് എൻഫോഴ്സ്മെന്റ് കോടതിയിൽ അറിയിച്ചു. രാഷ്ട്രീയ വൈരാഗ്യം തീർക്കാനാണ് അറസ്റ്റെന്ന തരത്തിൽ മാദ്ധ്യമങ്ങളിലൂടെ വ്യാപകമായ പ്രചാരണം നടക്കുന്നതായും സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. വലിയ രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്ന കള്ളപ്പണം വെളുപ്പിക്കലാണ് നടന്നിരിക്കുന്നത്. എന്നാൽ ചോദ്യങ്ങളോട് ചിദംബരം പ്രതികരിക്കുന്നില്ലെന്നും സിബിഐ കോടതിയിൽ വാദിച്ചു.
ജാമ്യം ലഭിക്കാത്തതിൽ കടുത്ത നിരാശയുണ്ടെന്ന് ചിദംബരത്തിന്റെ അഭിഭാഷകനും കോൺഗ്രസ്സ് നേതാവുമായ കപിൽ സിബൽ വ്യക്തമാക്കി.
അതിനിടെ ചിദംബരത്തെ അനുകൂലിച്ച് പാകിസ്ഥാൻ സെനറ്റർ റഹ്മാൻ മാലിക് രംഗത്ത് വന്നത് വിവാദമായിരിക്കുകയാണ്.
Discussion about this post