കേരളത്തില്‍ ഒഴിവുള്ള അഞ്ചു മണ്ഡലങ്ങളില്‍ നവംബറില്‍ ഉപതിരഞ്ഞെടുപ്പ് നടന്നേക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. ആറ് മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടക്കേണ്ടതിനാലാണ് പാലായില്‍ മാത്രം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. മറ്റു അസ്വാഭാകിതയൊന്നുമില്ല. ഗൂഢാലോചനയുണ്ടെന്ന് പറയുന്നവര്‍ ആത്മപരിശോധന നടത്തണമെന്നും കഴിഞ്ഞ ദിവസം കോടിയേരി നടത്തിയ പ്രസ്താവനയെ ചൂണ്ടിക്കാട്ടി മീണ പറഞ്ഞു. രാഷ്ട്രീയ നേതാക്കള്‍ക്ക് എന്തും പറയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാല് മണ്ഡലങ്ങളില്‍ അവിടുത്തെ എംഎല്‍എമാര്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനാലാണ് ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടത്. ഇവിടങ്ങളില്‍ ജൂണ്‍ മുതലാണ് ഒഴിവ് വന്നിട്ടുള്ളത്. മഞ്ചേശ്വരത്ത് ഹൈക്കോടതി വിധി വന്നത് ജൂലായിലാണ്. അത് കൊണ്ട് ജൂലായ് മുതലാണ് അവിടെ ഒഴിവ് കണക്കാക്കുക.
Discussion about this post