മുസ്ലീങ്ങളില്‍ കുറ്റകൃത്യം ചെയ്യാന്‍ സ്വാഭാവികമായ പ്രവണതയുണ്ടെന്ന് ഇന്ത്യയിലെ പൊലീസ് ഉദ്യോഗസ്ഥരില്‍ രണ്ടിലൊരാള്‍ വിശ്വസിക്കുന്നതായി റിപ്പോര്‍ട്ട്. 2019ലെ സ്റ്റാറ്റസ് ഓഫ് പൊലീസിങ് ഇന്‍ ഇന്ത്യ റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യം പറയുന്നത്. സര്‍വ്വേയില്‍ പങ്കെടുത്ത 50 ശതമാനം പൊലീസ് ഉദ്യോഗസ്ഥരും ഇങ്ങനെ കരുതുന്നവരാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
സര്‍വേയ്ക്കായി അഭിമുഖം നടത്തിയ പൊലീസ് ഉദ്യോഗസ്ഥരില്‍ 35 ശതമാനം പേരും ഗോവധ കേസുകളില്‍ ആള്‍ക്കൂട്ടം ”കുറ്റവാളിയെ” ശിക്ഷിക്കുന്നത് സ്വാഭാവികമാണെന്ന് കരുതുന്നുവെന്നും ബലാത്സംഗ ആരോപണവിധേയനായ ഒരാളെ ജനക്കൂട്ടം ശിക്ഷിക്കുന്നത് സ്വാഭാവികമാണെന്ന് 43 ശതമാനം പേര് കരുതുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.
21 സംസ്ഥാനങ്ങളിലായി വ്യാപിച്ച ഈ സര്‍വേയില്‍ പോലീസ് സ്റ്റേഷനുകളിലെ 12,000 പോലീസ് ഉദ്യോഗസ്ഥരുടെയും അവരുടെ 11,000 ത്തോളം കുടുംബാംഗങ്ങളുടെയും അഭിമുഖങ്ങള്‍ ഉള്‍പ്പെടുന്നു
സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് ഡവലപ്പിംഗ് സൊസൈറ്റിയുടെ എന്‍ജിഒ കോമണ്‍ കോസ് ആന്‍ഡ് ലോക്നീതി പ്രോഗ്രാം തയ്യാറാക്കിയ പോലീസിന്റെ പര്യാപ്തതയെയും തൊഴില്‍ സാഹചര്യങ്ങളെയും കുറിച്ചുള്ള റിപ്പോര്‍ട്ട് ചൊവ്വാഴ്ച മുന്‍ സുപ്രീം കോടതി ജഡ്ജി ജെ ചേലമേശ്വര്‍ പുറത്തിറക്കി.
.
Discussion about this post