ചാന്ദ്രയാന്‍ 2 വിന്റെ മൂന്നാം ഭ്രമണപഥമാറ്റം വിജയകരം.ഭ്രമണപഥമാറ്റം തുടങ്ങിയത് രാവിലെ 9.04 ന്.ഭ്രമണപഥമാറ്റം 1190 സെക്കന്റുകള്‍കൊണ്ട് പൂര്‍ത്തിയായതായി ഐഎസ്ആര്‍ഒ അറിയിച്ചു.അടുത്ത ഭ്രമണപഥമാറ്റം മറ്റന്നാളാണ്.
അതേസമയം സെപ്റ്റം ബര് 2 ന് വിത്രം ലാന്‍ഡറും ഓര്‍ബിറ്റും വേര്‍പിരിയും. സെപ്റ്റംബര്‍ 7 ന് പുലര്‍ച്ചെയാണ് സോഫ്റ്റ് ലാന്‍ഡിങ്.ചന്ദ്രന്റെ ഉപരിതലത്തിലേക്ക് 15 മിനിറ്റ് ദൈർഘ്യമെടുത്ത് 30 കിലോമീറ്റർ ഇറക്കുന്ന പ്രക്രിയയാണ് ദൗത്യത്തിലെ ഏറ്റവും നിർണായക നിമിഷം. പേടകത്തിന്റെ വേഗം കുറയ്ക്കാൻ പ്രത്യേകതരത്തിൽ എതിർദിശയിലേക്ക് മർദ്ദം ചെലുത്തേണ്ട ഈ ഘട്ടമാണ് സെപ്റ്റംബർ ഏഴിന് നടക്കുന്ന സേഫ്റ്റ് ലാന്‍ഡിങ്.
പ്രോജക്റ്റ് ഡയറക്ടർ മുത്തയ്യ വനിതയും മിഷൻ ഡയറക്ടർ ഋതു കരിധലും ഉൾപ്പെടുന്ന ഐഎസ്ആർഒയിലെ ചാന്ദ്രയാൻ 2 ദൗത്യസംഘത്തിന് ലൂണാർ സോഫ്റ്റ് ലാൻഡിങ് എന്ന ഈ പ്രക്രിയ കൂടി പൂർത്തിയാക്കാനായാൽ ബഹിരാകാശപേടകം വിജയകരമായി ചന്ദ്രനിൽ ഇറക്കാൻ സാധിച്ച ലോകത്തെ നാലാം രാജ്യമെന്ന ചരിത്രമാകും ഇന്ത്യ ബഹിരാകാശത്ത് കുറിക്കുക.
Discussion about this post