മന്ത്രാലയങ്ങളിൽ ബന്ധുക്കളെയോ ,പ്രിയപ്പെട്ടവരെയോ നിയമിക്കരുതെന്ന കർശന നിർദ്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കാര്യങ്ങൾ വേഗത്തിൽ ചെയ്യുന്നതിന് കാബിനറ്റ് മന്ത്രിമാരും, സഹമന്ത്രിമാരും തമ്മിൽ മികച്ച ഏകോപനം വേണം. കേന്ദ്രമന്ത്രിമാരുടെ യോഗത്തിൽ അധ്യക്ഷത വഹിക്കുമ്പോഴാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.
മന്ത്രിമാർ അവരുടെ മന്ത്രാലയത്തിലോ, ബന്ധപ്പെട്ട വകുപ്പുകളിലോ ഉപദേശകരായി അടുത്ത ബന്ധുക്കളെയോ പ്രിയപ്പെട്ടവരെയോ നിയമിക്കാൻ പാടുളളതല്ല. വേഗത്തിൽ ഉദ്ദേശിച്ച ഫലപ്രാപ്തി ലഭിക്കണമെങ്കിൽ കാബിനറ്റ് മന്ത്രിമാരും സഹ മന്ത്രിമാരും തമ്മിൽ മികച്ച ഏകോപനം വേണം. മന്ത്രാലയത്തിലെ ഉയർന്ന ഉദ്യോഗസ്ഥരുമായി മാത്രമല്ല ജോയിന്റ് സെക്രട്ടറി, ഡയറക്ടർമാർ, ഡെപ്യൂട്ടി സെക്രട്ടറിമാർ എന്നിവരുമായും കൂടിയാലോചനകൾ വേണമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
മന്ത്രിമാർ ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിക്കുക വഴി അവരെ ഉത്തേജിപ്പിക്കണം. മന്ത്രിമാർ ജോലിയിൽ കൃത്യനിഷ്ഠ പാലിക്കണം. രാവിലെ 9.30 യ്ക്ക് തന്നെ ഓഫീസിൽ എത്തിച്ചേരണം. ആത്മാർപ്പണത്തോടെ ജോലി ചെയ്യണമെന്നും മന്ത്രിമാർക്ക് പ്രധാനമന്ത്രി നിർദ്ദേശം നൽകി.
Discussion about this post