തുഷാര്‍ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട കേസില്‍ ഏതെങ്കിലും തരത്തില്‍ ഇടപെടുകയോ ഇടപെടാന്‍ ഉദ്ദേശിക്കുകയോ ചെയ്യുന്നില്ലെന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലി. തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യത്തുക നല്കി എന്നത് മാത്രമാണ് ഈ കേസില്‍ യൂസഫലിക്കുണ്ടായ ഏക ബന്ധമെന്നും അദ്ദേഹത്തിന്റെ ഓഫിസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. തുഷാര്‍ വെള്ളാപ്പള്ളിയെ അജ്മന് ജയില്‍ നിന്ന് പുറത്തിറക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം എംഎ യൂസഫലി ഇടപെട്ടുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. യൂസഫലിയ്ക്ക് നന്ദി അറിയിച്ച് തുഷാര്‍ വെള്ളാപ്പള്ളിയും രംഗത്തെത്തി.
അതേസമയം മുഖ്യമന്ത്രിയുടെയും, യൂസഫലിയുടെയും ഇടപെടലിനെതിരെ സോഷ്യല്‍ മീഡിയയിലും മറ്റും വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ വ്യക്തി ബന്ധം വച്ചല്ല കേസില്‍ ഇടപെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി. നിയമപരമായി വേണ്ടത് ചെയ്യാനാണ് അപേക്ഷിച്ചത് എന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം
യൂസഫലിയുടെ ഓഫീസിന്റെ വിശദീകരണകുറിപ്പ്-
തുഷാര്‍ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട കേസ് യു.എ.ഇ.യിലെ കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു വിഷയമാണ്. വളരെ ശക്തമായ നിയമസംവിധാനമാണ് യു.എ.ഇ.യില്‍ നിലനില്‍ക്കുന്നത്. കേസുകളില്‍ യാതൊരു വിധത്തിലുമുള്ള ബാഹ്യ ഇടപെടലുകള്‍ ഒരു തരത്തിലും സാധ്യമാകില്ല. ന്യായത്തിനും നീതിക്കും അനുസരിച്ച് മാത്രമാണ് യു.എ.ഇ.യുടെ നിയമവ്യവസ്ഥ പ്രവര്‍ത്തിക്കുന്നത്. നിയമം നിയമത്തിന്റെ വഴിക്ക് മാത്രമേ പോകുകയുള്ളൂ. തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യത്തുക നല്കി എന്നത് മാത്രമാണ് ഈ കേസില്‍ എം.എ. യൂസഫലിക്കുണ്ടായ ഏക ബന്ധം. അതല്ലാതെ അദ്ദേഹം ഈ കേസില്‍ ഏതെങ്കിലും തരത്തില്‍ ഇടപെടുകയോ ഇടപെടാന്‍ ഉദ്ദേശിക്കുകയോ ചെയ്യുന്നില്ല.
Discussion about this post