ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ ഡീൻ കുര്യാക്കോസ് എംപിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തു സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ് അംഗം റോമിയോ സെബാസ്റ്റ്യൻ സമർപ്പിച്ച ഹർജി കോടതി ഫയലിൽ സ്വീകരിച്ചു.
ഡീൻ കുര്യാക്കോസ് പരിധിയിൽ കൂടുതൽ തുക തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവഴിച്ചെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് തെറ്റായ കണക്കുകൾ നൽകിയെന്നുമാണ് ഹർജിയിലെ ആരോപണം. തെരഞ്ഞെടുപ്പിൽ 70 ലക്ഷം രൂപയിൽ കൂടുതൽ ചെലവഴിച്ചാൽ തെരഞ്ഞെടുപ്പ് ചട്ടമനുസരിച്ച് അയോഗ്യതയ്ക്ക് കാരണമാവുമെന്നാണ് വ്യവസ്ഥ.
ഡീൻ കുര്യാക്കോസ് ഒരു കോടിയിലധികം ചെലവഴിച്ചെന്നും എന്നാൽ 50 ലക്ഷത്തിന്റെ കണക്ക് മാത്രമേ തെരഞ്ഞെടുപ്പ് കമ്മീഷനു നൽകിയിട്ടുള്ളൂവെന്നും ഇത് അഴിമതിയാണെന്നുമാണ് ഹർജിയിലെ പ്രധാന ആരോപണം.
ഇടുക്കി മണ്ഡലത്തിൽ 4,98,493 വോട്ടുകൾ നേടിയാണ് ഡീൻ കുര്യാക്കോസ് വിജയിച്ചത്. സിറ്റിങ് എംപിയായിരുന്ന എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജിനെയാണ് ഡീൻ ഇടുക്കിയിൽ ഇത്തവണ പരാജയപ്പെടുത്തിയത്.
Discussion about this post