ഡല്‍ഹി: സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സമാജ്വാദി പാര്‍ട്ടി നേതാവ് അമര്‍സിംഗിനെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്തു. പ്രത്യേക അന്വേഷണസംഘത്തിന്റെ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് ചോദ്യംചെയ്തത്.ഐപിഎല്‍ വിവാദവുമായി ബന്ധപ്പെട്ട് താന്‍ ചില കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നതായി സുനന്ദ പറഞ്ഞിരുന്നെന്ന് അമര്‍സിംഗ് പറഞ്ഞിരുന്നു.സുനന്ദയുടെ മരണം കൊലപാതകമാണെന്നും അമര്‍സിംഗ് നേരത്തെ പറഞ്ഞിരുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട് സുനന്ദയുടെ മകന് ശിവ് മേനോനോടും ചോദ്യംചെയ്യലിനു ഹാജരാകാന്‍ ഡല്‍ഹി പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ ശശി തരൂരിനെ വീണ്ടുംം ചോദ്യം ചെയ്യുമെന്ന് ഡല്‍ഹി പോലീസ് ഇന്നലെ അറിയിച്ചിരുന്നു.
Discussion about this post