കൊച്ചി: സി.പി.ഐ നടത്തിയ ഡി.ഐ.ജി ഓഫീസ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ മുൻകൂർ ജാമ്യം തേടി എല്‍ദോ എബ്രഹാം എം.എൽ.എയും പാർട്ടി എറണാകുളം ജില്ലാ സെക്രട്ടറി പി. രാജുവും ഹൈകോടതിയെ സമീപിച്ചു.
ജൂലൈ 23ന് നടന്ന മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും പൊതുമുതല്‍ നശിപ്പിക്കല്‍ തടയല്‍ നിയമത്തിലെയും വിവിധ വകുപ്പുകള്‍ ചേർത്ത് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലാണ് ഇരുവരും കോടതിയെ സമീപിച്ചിരിക്കുന്നത്.
സമരത്തിനിടയിലുണ്ടായ സംഘര്‍ഷത്തില്‍ എ.സി.പി അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായാണ് പൊലീസ് രേഖപ്പെടുത്തിയിട്ടുള്ളത്.
സംഘർഷത്തിൽ എൽദോ എബ്രഹാമിന്റെ കൈയ്ക്കും പി രാജുവിന്റെ തലയ്ക്കും പരിക്കേറ്റിരുന്നു. സംഭവത്തിൽ പൊലീസിനെതിരെ ഇരുവരും നടപടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ പൊലീസിനെ അനുകൂലിച്ച് നിലപാടെടുത്ത സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട് പാർട്ടിക്കുള്ളിൽ വലിയ വിവാദത്തിന് കാരണമായിരുന്നു.
Discussion about this post