ഡൽഹി: കോൺഗ്രസ്സിന് വോട്ട് ചെയ്തിരുന്നവർ ഇപ്പോൾ ബിജെപിക്കാണ് വോട്ട് ചെയ്യുന്നതെന്ന് ശശി തരൂർ എം പി. ഇത് എന്തു കൊണ്ടാണെന്ന് കോൺഗ്രസ്സ് മനസ്സിലാക്കി പ്രവർത്തിക്കാൻ തയ്യാറാകണനെന്നും അദ്ദേഹം പറഞ്ഞു.
2014ലും 2019ലും കോൺഗ്രസ്സിന് 19 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. എന്നാൽ മോദിയുടെ നേതൃത്വത്തിൽ ബിജെപിക്ക് 2014ൽ 31 ശതമാനവും 2019ൽ 37 ശതമാനവും വോട്ടുകൾ ലഭിച്ചു. കോൺഗ്രസ്സിന് ലഭിച്ചിരുന്ന വോട്ടുകളാണ് ഇപ്പോൾ ബിജെപിക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. തരൂർ വ്യക്തമാക്കി.
ജനങ്ങൾ കോൺഗ്രസ്സിനെ ഉപേക്ഷിച്ചതിന്റെ കാരണം കോൺഗ്രസ്സ് മനസ്സിലാക്കുന്നില്ല. കോൺഗ്രസ്സിനെ ഉപേക്ഷിച്ചവരെ തിരിച്ചു കൊണ്ടു വരാൻ പാർട്ടി ശ്രമിക്കണം. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കണം. വോട്ടർമാരെ ബിജെപിയിലേക്ക് അടുപ്പിച്ചതെന്താണെന്ന് മനസ്സിലാക്കാൻ ശ്രമിക്കണമെന്നും ശശി തരൂർ പറഞ്ഞു.
മോദിയെ പ്രകീർത്തിച്ചതുമായി ബന്ധപ്പെട്ട് കെ മുരളീധരൻ അടക്കമുള്ള നേതാക്കൾ ശശി തരൂരിനെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു.മോദി ചെയ്ത നല്ല കാര്യങ്ങളെ അംഗീകരിക്കണമെന്നും എങ്കിൽ മാത്രമേ വിമർശനങ്ങൾ ക്രിയാത്മകമാകൂവെന്നും ശശി തരൂർ പറഞ്ഞിരുന്നു.
Discussion about this post