എയർസെൽ-മാക്സിസ് അഴിമതിക്കേസിൽ സിബിഐയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് കോൺഗ്രസ് നേതാവ് പി ചിദംബരത്തിനും മകൻ കാർത്തി ചിദംബരത്തിനും ഡൽഹി കോടതി മുൻകൂർ ജാമ്യം നൽകി.
ഒരു ലക്ഷം രൂപ വീതം കെട്ടിവയ്ക്കാൻ ആവശ്യപ്പെട്ടാണ് ഡൽഹി റോസ് അവന്യൂ കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ എതിര്‍പ്പ് മറികടന്നാണു കോടതി നടപടി.
3,500 കോടി രൂപയുടെ എയർസെൽ-മാക്സിസ് ഇടപാടിൽ, 2006 ൽ 800 മില്യൺ ഡോളർ വിദേശ നിക്ഷേപത്തിന് നിയമ വിരുദ്ധമായി അനുമതി നൽകി എന്നാണ് ചിദംബരത്തിന് എതിരെ ഉള്ള ആരോപണം. നിക്ഷേപത്തിനുള്ള അനുമതി പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതിയിൽ നിന്നാണ് ലഭിക്കേണ്ടിയിരുന്നത് എന്നാൽ പണം കൈപ്പറ്റി ധനകാര്യ മന്ത്രാലയത്തിൽ നിന്ന് നിയമവിരുദ്ധമായി അനുമതി നൽകുകയായിരുന്നു എന്നാണ് സി.ബി.ഐ ആരോപിക്കുന്നത്.
Discussion about this post