ഐഎൻ എക്സ് മീഡിയ അഴിമതിക്കേസിൽ അറസ്റ്റ് ചെയ്ത് തീഹാർ ജയിലിലേക്ക് പോകുമ്പോഴും മുൻ ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരത്തിന് വേവലാതി സമ്പദ് വ്യവ്സ്ഥയെ കുറിച്ചാണ്. അഴിമതി ചെയ്തിട്ടും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ കുറിച്ച് ആശങ്കപെടുകയാണ് ചിദംബരം. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കുറിച്ച് മാത്രമേ തനിക്ക് ആകുലതയുളളുവെന്ന് തിഹാറിലേക്ക് പോകുന്നതിനിടെ മാധ്യമപ്രവർത്തകരോട് ചിദംബരം പറഞ്ഞു.
സെപ്റ്റംബർ 19 വരെ ചിദംബരത്തെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ചിദംബരത്തെ ഏത് ഏജൻസിയാണ് തിഹാറിലേക്ക് കൊണ്ടു പോവുക എന്നതിൽ ആശയകുഴപ്പം ഉണ്ടായിരുന്നു. ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതിനിടെ വീണു കിട്ടിയ സമയത്തായിരുന്നു ചിദംബരം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്.
ചിദംബരം സ്വാധീനമുളള വ്യക്തിയാണെന്നും ജുഡിഷ്യൽ കസ്റ്റഡിയിൽ വിടണമെന്നും സിബഐ ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിച്ചതിനെ തുടർന്നാണ് കസ്റ്റഡി 19 വരെ നീട്ടിയത്.
Discussion about this post