ചിദംബരത്തിന്റെ പുതിയ അയല്‍ക്കാര്‍ യാസിന്‍ മാലിക്കും കൃസ്ത്യന്‍ മിഷേലും. തിഹാര്‍ ജയിലില്‍ തടവുകാരനായ മുന്‍ ആഭ്യന്തരമന്ത്രി ചിദംബരത്തിന്റെ സഹതടവുകാരാണിവര്‍. ഇവര്‍ക്കൊപ്പം കോര്‍പ്പറേറ്റ് ലോബിയിസ്റ്റ് ദീപക് തല്‍വാറും ചിദംബരത്തിനു സഹതടവുകാരനായുണ്ട്.
ജയില്‍ ഏഴ്, വാര്‍ഡ് രണ്ട്, പതിനഞ്ചാം സെല്‍ എന്നതാണ് ചിദംബരത്തിന്റെ പുതിയ ജയില്‍ വിലാസം. ദീപക് തല്‍വാറും യാസിന്‍ മാലികും കൃസ്ത്യന്‍ മിഷേലും ഇതേ ജയിലില്‍ തന്നെയുണ്ട്.
അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതിക്കേസിലാണ് ബ്രിട്ടീഷ് പൌരനായ കൃസ്ത്യന്‍ മിഷല്‍ തിഹാര്‍ ജയിലില്‍ ജുഡീഷ്വല്‍ കസ്റ്റഡിയിലാക്കപ്പെട്ടത്. ഭീകരവാദത്തിനായി പണമെത്തിച്ചുനല്‍കിയെന്നതാണ് യാസിന്‍ മാലികിനെതിരേയുള്ള കേസ്. ഏവിയേഷന്‍ അഴിമതിക്കേസിലാണ് ദീപക് തല്‍വാറിനെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തത്.
ഡല്‍ഹിയിലെ ഉപജാപകവൃത്തങ്ങളിലും പങ്കുകച്ചവടക്കാരായിരുന്ന ആള്‍ക്കാര്‍ തന്നെയാണ് ജയിലിനുള്ളിലും അയല്‍ത്തടവുകാരായി ചിദംബരത്തിനു ലഭിച്ചിരിക്കുന്നത് എന്നാണ് സാമൂഹ്യമാദ്ധ്യമങ്ങളിലെ സംസാരം.
Discussion about this post