ഫ്ലാറ്റ് പൊളിക്കുന്നതിനെതിരായ പുതിയ ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിച്ചേക്കില്ല. സമാനമായ റിട്ട് ഹര്‍ജികള്‍ നേരത്തെ കോടതി തള്ളിയിരുന്നു..ആഗസ്റ്റ് അഞ്ചിലെ ഉത്തരവിൽ പുതിയ ഹർജികൾ സ്വീകരിക്കരുതെന്ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിൽ പുതിയ ഹർജികൾ സ്വീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് കോടതി രജിസ്ട്രി അറിയിച്ചു. കോടതി ഉത്തരവുണ്ടെങ്കിൽ മാത്രമേ ഹർജികൾ സ്വീകരിക്കാൻ കഴിയൂ
നിയമലംഘനം പഠിച്ച സമിതി തങ്ങളുടെ വാദം കേട്ടില്ലെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. തിരുത്തല്‍ ഹര്‍ജിയും ഇവര്‍ നല്‍കിയിരുന്നു. മരട് എച്ച് 2 ഒ ഫ്ലാറ്റിലെ നാല് ഉടമകളാണ് സുപ്രീംകോടതിയില് ഹർജി നൽകിയത്.
അതേസമയം ഫ്ലാറ്റ് പൊളിക്കലിൽ മരട് നഗരസഭയുടെ കൗണ്‍സില്‍ യോഗം തുടങ്ങി. പ്രതിഷേധവുമായി നഗരസഭയ്ക്കുമുന്നില്‍ ഫ്ലാറ്റ് ഉടമകള്‍ എത്തി. എന്നാൽ യോഗത്തിനെത്തിയ ഫ്ലാറ്റ് ഉടമകളെ അകത്തുകടത്തിവിട്ടില്ല. തടഞ്ഞത് ശരിയായില്ലെന്ന് ഒരു വിഭാഗം കൗണ്‍സില്‍ അംഗങ്ങള്‍. ഇതേതുടർന്ന് കൗണ്‍സില്‍ യോഗത്തില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. പ്രതിഷേധവുമായി നഗരസഭയ്ക്കുമുന്നില്‍ ഫ്ലാറ്റ് ഉടമകള്‍ നിലയുറപ്പിച്ചിരിക്കുകയാണ്.
ഫ്ലാറ്റുകള്‍ പൊളിക്കുന്നതിന് പരിചയ സമ്പന്നരായ കമ്പനികളില്‍ നിന്ന് നഗരസഭ താത്പര്യ പത്രം ക്ഷണിച്ചു. 16-ാം തിയതിക്ക് മുമ്പായി താത്പര്യപത്രം ലഭിക്കണം. 15 നിലക്ക് മുകളിലുള്ള നാല് ഫ്ലാറ്റ്കള്‍ പൊളിക്കുന്നതിന് താത്പര്യം ക്ഷണിച്ച് കൊണ്ട് മരട് നഗരസഭ പത്രങ്ങളില്‍ പരസ്യവും നല്‍കിയിട്ടുണ്ട്. നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കുന്ന കമ്പനികള്‍ക്കാണ് മുന്‍ഗണന. ഈ മാസം 20-നം ഫ്ലാറ്റ്കള്‍ പൊളിച്ച് നീക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ജസ്റ്റിസ് അരുൺ മിശ്രയുടെ അധ്യക്ഷതയിലുള്ള സുപ്രിംകോടതി ബെഞ്ചിന്റെ ഉത്തരവ്.
Discussion about this post