അമിത വേഗതയില്‍ പോയ ടിപ്പര്‍ ലോറി ഡ്രൈവറെ തടഞ്ഞുനിര്‍ത്തി ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ.ശശി. ലോറി ഡ്രൈവറെ എംഎല്‍എ കണക്കിനു ശകാരിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ടിപ്പര്‍ ലോറിയ്ക്കരികില്‍ എത്തിയ എംഎല്‍എ തന്റെ വണ്ടി നിര്‍ത്തി ഡ്രൈവറോട് കോപിച്ച് സംസാരിക്കുകയായിരുന്നു. അടിച്ച് കണ്ണ് പൊട്ടിയ്ക്കും എന്ന് എംഎല്‍എ പറയുന്നതായി വീഡിയോയില്‍ കേള്‍ക്കാം. ചെര്‍പ്പുളശേരി മാങ്ങോടാണ് സംഭവം.
അമിത വേഗത്തിൽ വന്ന ടിപ്പർ എംഎൽഎയുടെ വാഹനത്തെ അപകടകരമായ രീതിയിൽ മറികടന്നതാണ് എംഎല്‍എയെ ചൊടിപ്പിച്ചത്. തന്റെ ജീവന് അപകടരമായ രീതിയിലായിരുന്നു ടിപ്പർ കടന്നുപോയതെന്ന് എം എൽഎ പറഞ്ഞു.
വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചത്തോടെ ടിപ്പർ ഡ്രൈവർ ഇഖ്ബാലിന്റെ വിശദീകരണ വീഡിയോയും പുറത്തിറങ്ങി. തനിക്കാണ് തെറ്റ് പറ്റിയതെന്നും എംഎൽഎ ഉപദേശിച്ചതാണെന്നും ഡ്രൈവർ വീഡിയോയിൽ പറയുന്നു
പീഡന ആരോപണത്തിൽ പാർട്ടിയിൽ നിന്ന് ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്ത പി.കെ.ശശിയെ ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തിട്ട് അധികം നാളായിട്ടില്ല.
Discussion about this post