ശാരദ ചിട്ടിപ്പ് തട്ടിപ്പുകേസിൽ മമതയുടെ വിശ്വസ്തനും കൊൽക്കത്ത മുൻ പോലീസ് കമ്മീഷണറുമായ രാജീവ് കുമാറിന്റെ ജാമ്യപേക്ഷ തളളി. ചൊവ്വാഴ്ച വൈകീട്ട് കൊൽക്കത്തയിലെ ബരാസത് ജില്ലാ സെക്ഷൻ കോടതിയാണ് ജാമ്യപേക്ഷ തളളിയത്.
ഇതോടെ രാജീവ് കുമാറിന്റെ അറസ്റ്റ് ഉണ്ടാകുമെന്ന് ഉറപ്പായി. സിബിഐ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് രാജീവ് കുമാർ ഒളിവിൽ പോയത്. അറസ്റ്റ് ഒഴിവാക്കാനുളള വ്യവസ്ഥകളും ഇടക്കാല സമയപരിധിയും കഴിഞ്ഞയാഴ്ച ഹൈക്കോടതി എടുത്തുകളഞ്ഞതിന് പിന്നാലെയാണ് സിബിഎ അറസ്റ്റ് നടപടി തുടങ്ങിയത്.
പ്രത്യേക കോടതി ജാമ്യപേക്ഷ സ്വീകരിക്കാൻ വിസമ്മതിച്ചിരുന്നു. ഇതോടെയാണ് രാജീവ് കുമാർ ജില്ലാ കോടതിയെ സമീപിച്ചത്. തന്റെ അധികാര പരിധിയിലല്ലെന്ന് പറഞ്ഞാണ് മുൻ പോലീസ് കമ്മീഷണറുടെ അപേക്ഷ പ്രത്യേക കോടതി ജഡ്ജി സജ്ഞീവ് താലൂക് ദാർ നിരസിച്ചത്.
Discussion about this post