മരടിലെ ഫ്ളാറ്റുകള്‍ പൊളിയ്ക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് ചെന്നൈ ഐ.ഐ.ടി സംസ്ഥാന സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കി. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ചെന്നൈ ഐ.ഐ.ടി സംഘത്തിന്റെ റിപ്പോര്‍ട്ട്. ഒരു കിലോമീറ്ററിലധികം ചുറ്റളവില്‍ പാരിസ്ഥിതിക പ്രശ്‌നമുണ്ടാകും. സമീപത്തെ കെട്ടിടങ്ങള്‍ക്ക് നാശമുണ്ടാകും. നിയന്ത്രിത സ്‌ഫോടങ്ങളാണ് നല്ലതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൂടാതെ ശബ്ദമലിനീകരണം പ്രശ്നം സൃഷ്ടിക്കും.35 മീറ്റർ ആഴത്തിലുള്ളതാണ് പില്ലറുകൾ.450 കിലേ കോൺക്രീറ്റ് മാലിന്യം ഒരു സ്വകയർ മീറ്ററിൽ നിന്നും പ്രതീക്ഷിക്കുന്നു.100,000 സ്വകയർ ഫീറ്റാണ് ആകെ കണക്കാക്കുന്നതെന്നും റിപ്പോര്‍ട്ടില് പറയുന്നു.കോൺക്രറ്റ് മാലിന്യം നിക്ഷേപിക്കാൻ ഒരു ഹെക്ടർ ഭൂമി വേണ്ടിവരുമെന്നും 65 പേജുള്ള റിപ്പോര്‍ട്ടില് വ്യക്തമാക്കുന്നു.
അതേസമയം ഫ്ളാറ്റിൽ നിന്നും ഒഴിയണമെന്നാവശ്യപ്പെട്ട് മരട് നഗരസഭ നൽകിയ നോട്ടീസ് ചോദ്യം ചെയ്ത് ഫ്ളാറ്റുടമ ഇന്ന് ഹൈക്കോടതിയിൽ ഹരജി നൽകും. ഹോളി ഫെയ്ത്ത് ഫാള് റ്റിലെ കെ കെ നായരാണ് ഹര്‍ജിക്കാരൻ. താൻ കൃത്യമായി നികുതി നൽകുന്നതാണന്നും തനിക്ക് ഉടമസ്ഥാവകാശമുണ്ടന്നും അതിനാൽ നഗരസഭ പതിച്ച നോട്ടീസ് നിയമപരമായി നില നിൽക്കില്ലെന്നുമാണ് ഹര്‍ജിയിൽ പറയുന്നത് .
Discussion about this post