ഐഎൻഎക്സ് മീഡിയ അഴിമതി കേസിൽ അഴിക്കുളളിൽ കഴിയുന്ന
കേൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി.ചിദംബരത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി ഇന്ന് തീരുന്നു. പി ചിദംബരത്തെ ഇന്ന് സിബിഐ കോടതിയിൽ ഹാജരാക്കും.
ചിദംബരത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 23ലേക്ക് ഡൽഹി ഹൈക്കോടതി മാറ്റിയിരുന്നു. ഈ സാഹചര്യത്തിൽ ചിദംബരത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വീടണമെന്ന് സിബിഐ ആവശ്യപ്പെട്ടേക്കും.
ചിദംബരത്തിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്. തീഹാർ ജയിലിൽ കിടക്കുന്നതിന് പകരം എൻഫോഴ്സ്മെന്റിന് മുന്നിൽ കീഴടങ്ങാൻ അനുവദിക്കണമെന്ന ചിദംബരത്തിന്റെ ആവശ്യം നേരത്തെ സിബിഐ കോടതി തള്ളിയിരുന്നു. ചിദംബരത്തെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് ഇതുവരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയിട്ടില്ല.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പിൽ കീഴടങ്ങാൻ തയ്യാറാണെന്ന് വ്യക്തമാക്കി ചിദംബരം നല്കിയ അപേക്ഷയിൽ കോടതിയിൽ വാദപ്രതിവാദം നടന്നിരുന്നു. കേസുമായി ബന്ധപ്പെട്ട ചിലരെ ചോദ്യംചെയ്യുകയാണെന്നും അതിന് ശേഷം മാത്രം ചിദംബരത്തെ കസ്റ്റഡിയിൽ മതിയെന്നുമായിരുന്നു എന്‍ഫോഴ്സ്മെന്റ് കോടതിയില്‍ അറിയിച്ചത്
Discussion about this post