ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രനെ വലംവെക്കുന്ന ഓര്‍ബിറ്റര്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. ശിവന്‍. ഓര്‍ബിറ്ററില്‍ എട്ട് പരീക്ഷണ ഉപകരണങ്ങളാണുള്ളത്. ഇവയുടെ പ്രവര്‍ത്തനവും തൃപ്തികരമാണ്. വിക്രം ലാന്‍ഡറുമായി വിനിമയ ബന്ധം സ്ഥാപിക്കാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഗഗന്‍യാന്‍ ദൗത്യത്തിനാണ് ഐ.എസ്.ആര്‍.ഒ അടുത്ത പരിഗണന നല്‍കുന്നതെന്ന് കെ. ശിവന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ബഹിരാകാശത്ത് മനുഷ്യരെ എത്തിക്കാനുള്ള ഇന്ത്യയുടെ ദൗത്യമാണ് ഗഗന്‍യാന്‍. 2022നകം നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐ.എസ്.ആര്‍.ഒയുടെ മേല്‍നോട്ടത്തിലാണ്. മൂന്നു പേര്‍ക്ക് ഏഴു ദിവസത്തെ ബഹിരാകാശ വാസത്തിനുള്ള പദ്ധതിയുടെ ചെലവ് 10,000 കോടി രൂപയാണ്.
ഐ.എസ്.ആര്‍.ഒയുടെ ഏറ്റവും വലിയ റോക്കറ്റ് ജി.എസ്.എല്‍.വി മാര്‍ക്ക് 3 ആണ് ഇതിനായി ഉപയോഗിക്കുക. ഗഗന്‍യാന്‍ യാഥാര്‍ഥ്യമായാല്‍ ബഹിരാകാശത്തേക്ക് സ്വന്തം നിലക്ക് മനുഷ്യരെ അയക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.
Discussion about this post