ബിജെപിയും സിപിഎമ്മും നേര്‍ക്ക് നേര് പോരാടുന്ന ത്രിപുരയിലെ ബദര്‍ഘട്ടില്‍ ബിജെപിയ്ക്ക് ലീഡ്. അഞ്ച് റൗണ്ട് വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ ബിജെപി 13, 868, സിപിഎം 9,799 കോണ്‍ഗ്രസ് 5, 819 എന്നിങ്ങനെയാണ് വോട്ട് നില. ബിജെപിയുടെ മിമി മജുംദറും സിപിഎമ്മിന്റെ ബള്‍ട്ടി ബിശ്വാസും തമ്മിലാണ് ഇവിടെ പോരാട്ടം.
ബിജെപി എംഎല്‍എ ദിലീപ് സര്‍ക്കാറിന്റെ മരണത്തെ തുടര്‍ന്നാണ് ബദര്‍ഘട്ട് ഉപതിരഞ്ഞെടുപ്പ്നടന്നത്.
ദന്തേവാഡ ഉപതെരഞ്ഞെടുപ്പിലും വോട്ടെണ്ണല്‍ തുടരുകയാണ്. കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് പ്രധാന മത്സരം.ബിജെപി എംഎല്‍എ ഭീമ മാണ്ഡവി ഏപ്രിലില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂര്‍ മണ്ഡലത്തിലും വോട്ടെണ്ണല്‍ തുടരുകയാണ്.
Discussion about this post