എറണാകുളം : റിപ്പോർട്ടർ ടിവിയുടെ എഡിറ്റർ ഇൻ ചീഫ് എം വി നികേഷ് കുമാർ മാദ്ധ്യമപ്രവർത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. ഇത് രണ്ടാം തവണയാണ് നികേഷ് കുമാർ മാദ്ധ്യമപ്രവർത്തനം അവസാനിപ്പിക്കുന്നത്. പൊതുപ്രവർത്തനരംഗത്ത് സജീവമാകുന്നതിനായാണ് ഇത്തരമൊരു തീരുമാനം എടുത്തിട്ടുള്ളത് എന്നും നികേഷ് കുമാർ അറിയിച്ചിട്ടുണ്ട്.
2016ൽ നിയമസഭയിലേക്ക് മത്സരിക്കുന്നതിനു മുന്നോടിയായും എം വി നികേഷ്കുമാർ മാദ്ധ്യമപ്രവർത്തനം അവസാനിപ്പിച്ചിരുന്നു. അഴീക്കോട് മണ്ഡലത്തിൽ നിന്നും സിപിഎം സ്വതന്ത്രൻ ആയിട്ടായിരുന്നു നികേഷ്കുമാർ മത്സരിച്ചിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പിൽ തോറ്റതോടെ വീണ്ടും മാദ്ധ്യമപ്രവർത്തന രംഗത്തേക്ക് തന്നെ മടങ്ങി എത്തുകയായിരുന്നു.
ചാനലിന്റെ ഭാഗമായി നിന്നുകൊണ്ട് പൊതുപ്രവർത്തനം സാധ്യമല്ലാത്തതിനാലാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തത് എന്ന് നികേഷ് കുമാർ വ്യക്തമാക്കി. സിപിസ്റ്റ അംഗമായി തുടർന്നും പ്രവർത്തിക്കും. എല്ലാകാലത്തും ജീവിതത്തിൽ രാഷ്ട്രീയമുണ്ടായിരുന്നു. പൊതുപ്രവർത്തനത്തിന്റെ ഭാഗമായി നിലകൊള്ളാൻ ആണ് ആഗ്രഹം എന്നും എംവി നികേഷ് കുമാർ വ്യക്തമാക്കി.
Discussion about this post