ന്യൂഡൽഹി : പതിനെട്ടാമത് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധി. ചൊവ്വാഴ്ച രാത്രി നടന്ന ഇൻഡി സഖ്യത്തിന്റെ യോഗത്തിലാണ് തീരുമാനമായത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന പ്രതിപക്ഷ സഖ്യത്തിലെ വിവിധ നേതാക്കളുടെ യോഗത്തിലാണ് രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തത്.
പാർട്ടി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ആണ് രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത വിവരം മാദ്ധ്യമങ്ങളെ അറിയിച്ചത്. പതിനെട്ടാം ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രാഹുൽഗാന്ധി ചൊവ്വാഴ്ച എംപിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.
ലോക്‌സഭാ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധിയെ നിയമിച്ച തീരുമാനം അറിയിച്ച് സിപിപി അധ്യക്ഷ സോണിയ ഗാന്ധി പ്രോടേം സ്പീക്കർ ഭർതൃഹരി മഹ്താബിന് കത്തയച്ചു. അഞ്ച് തവണ എംപിയായിട്ടുള്ള രാഹുൽ ഗാന്ധി നിലവിൽ റായ്ബറേലി മണ്ഡലത്തെയാണ് ലോക്സഭയിൽ പ്രതിനിധീകരിക്കുന്നത്.
Discussion about this post