ഡൽഹി: പൂജാ ആഘോഷവേളയിൽ ജനങ്ങൾക്ക് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളികൾ പിതൃക്കൾക്ക് തർപ്പണം ചെയ്യുന്ന ചടങ്ങ് പൂജ ആഘോഷങ്ങളുടെ ഭാഗമായി നടത്താറുണ്ട്. അതിനാലാണ് പ്രധാനമന്ത്രി ബംഗാളി ഭാഷയിൽ ആശംസകൾ അറിയിച്ചിരിക്കുന്നത്.
Shubho Mahalaya!
We pray for the abundance of happiness in our lives. May everyone be healthy and prosperous.
May the blessings of Maa Durga always remain on our society.
— Narendra Modi (@narendramodi) September 28, 2019
‘ശുഭോ മഹാലയ! എല്ലാവരുടെയും ജീവിതങ്ങളിൽ സന്തോഷം നിറയട്ടെ. ദുർഗ്ഗാ മാതാവിന്റെ അനുഗ്രഹങ്ങൾ എപ്പോഴും നമ്മുടെ സമൂഹത്തിൽ നിലനിൽക്കട്ടെ.’ അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രാ മദ്ധ്യേ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ദുർഗ്ഗാ പൂജയുടെ ഏഴു ദിവസം മുൻപ് ശക്തിയുടെയും സന്തോഷത്തിന്റെയും പ്രതീകമായ ദുർഗ്ഗാ ദേവിയെ ഭവനങ്ങളിലേക്ക് സ്വാഗതം ചെയ്യുന്ന ചടങ്ങാണ് മഹാലയ. ഭക്തിഗാനങ്ങൾ ആലപിച്ചും മന്ത്രങ്ങൾ ഉരുവിട്ടുമാണ് ഈ വ്രതകാലം ഭക്തർ ചിലവഴിക്കുന്നത്.
ബംഗാളികളുടെ ഏറ്റവും വലിയ ആഘോഷമാണ് ദുർഗ്ഗാ പൂജ. ബംഗാളിലെ നഗരങ്ങളും വീടുകളും ആകെ കൊടി തോരണങ്ങൾ കൊണ്ടും ചെറു വിഗ്രഹങ്ങൾ കൊണ്ടും അലങ്കരിക്കുന്നു.
ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നവരാത്രി എന്ന പേരിലാണ് ദുർഗ്ഗാ പൂജ ആഘോഷിക്കുന്നത്. അസുരരാജാവായിരുന്ന മഹിഷാസുരനെ നന്മയുടെ പ്രതീകമായ ദുർഗ്ഗാദേവി വധിച്ചതിന്റെ ഓർമ്മയ്ക്കയാണ് നവരാത്രി ആഘോഷിക്കുന്നത്.
തിന്മയ്ക്ക് മേൽ നന്മയുടെ വിജയം ഉദ്ഘോഷിക്കുന്ന ഈ ആഘോഷം ദസ്സറ എന്ന പേരിലും അറിയപ്പെടുന്നു. ദശരഥ നന്ദനൻ ശ്രീരാമൻ രാവണനെ നിഗ്രഹിച്ചതിന്റെ ഓർമ്മയ്ക്കായും ദസ്സറ ആഘോഷിക്കുന്നുണ്ട്. രാവണന്റെ കൂറ്റൻ പ്രതിമകൾക്ക് തീ കൊളുത്തുന്ന ചടങ്ങും ദസ്സറ ആഘോഷങ്ങളുടെ ഭാഗമായി നടക്കാറുണ്ട്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അക്ഷരപൂജയായും ആയുധ പൂജയായും വിദ്യാരംഭമായും ബൊമ്മക്കൊലു ഒരുക്കിയും ദുർഗ്ഗാപൂജ ആഘോഷിക്കുന്നു.
Discussion about this post