ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 31 വരെയാക്കി. ധനകാര്യ മന്ത്രാലയമാണ് ഉഇക്കാര്യം അറിയിച്ചത്.സെപ്റ്റംബർ 30 വരെയാണ് നേരത്തെ സമയം അനുവദിച്ചിരുന്നത്. ഇതാണ് മൂന്ന് മാസത്തേക്കുകൂടി നീട്ടിയിരിക്കുന്നത്
ഇത് ഏഴാം തവണയാണ് ആധാറും പാൻ കാർഡും ബന്ധിപ്പിക്കാനുള്ള സമയം സർക്കാർ നീട്ടി നൽകുന്നത്. ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനും പാൻ കാർഡ് ലഭിക്കുന്നതിനും ആധാർ നമ്പർ നിർബന്ധമാണെന്ന് സുപ്രീം കോടതി കഴിഞ്ഞ സെപ്റ്റംബറിൽ വ്യക്തമാക്കിയിരുന്നു.
അവസാന തീയതിക്കകം ആധാറുമായി പാൻ ബന്ധിപ്പിക്കാത്തപക്ഷം പാൻ കാർഡ് അസാധുവായേക്കും. ഇതുസംബന്ധിച്ച വ്യക്തമായ വിവരങ്ങൾ സർക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Discussion about this post