രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് ഝാർഖണ്ഡിലെ ഗുംല ജില്ലയിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കില്ല.
ആദിവാസി മേഖലയായ ഗുംലയിൽ രാഷ്ട്രപതി പങ്കെടുക്കില്ലെന്ന കാര്യം ഇന്ന് രാവിലെയാണ് അദ്ദേഹത്തിന്റെ ഓഫീസ് പുറത്തുവിട്ടത്. പരിപാടിക്ക് മുന്നോടിയായി നടത്തിയപരിപാടിക്ക് മുന്നോടിയായി നടത്തിയ എല്ലാ മുന്നൊരുക്കങ്ങളും അവസാനിപ്പിക്കാൻ രാഷ്ട്രപതി നിർദ്ദേശിച്ചു.
ഝാർഖണ്ഡിൽ തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തിലാണ് രാഷ്ട്രപതിയുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു നിലപാടുണ്ടായതെന്നാണ് നിഗമനം. ഔദ്യോഗിക വിശദീകരണം ഇനിയും പുറത്തുവന്നിട്ടില്ല.അതേസമയം റാഞ്ചി സർവ്വകലാശാലയിൽ നാളെ നടക്കുന്ന പരിപാടിയിൽ രാഷ്ട്രപതി പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
Discussion about this post