ഉപതെരഞ്ഞടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരനെ ഒഴിവാക്കിയതല്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എംടി രമേശ്. അദ്ദഹം സ്വയം പിന്മാറുകയായിരുന്നു. യുവാക്കള്‍ക്ക് അവസരം നല്‍കണമെന്ന് കുമ്മനം രാജശേഖരന് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തെ അറിയിച്ചതിന്റെ അടിസ്ഥാത്തിലാണ് യുവാക്കള്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചതെന്നും രമേശ് പറഞ്ഞു.
സംസ്ഥാന നേതൃത്വം കൈമാറിയ പട്ടികയില്‍ ഒന്നാമത് കുമ്മനവും രണ്ടാമത് സുരേഷുമായിരുന്നു. കുമ്മനം പിന്മാറിയ സാഹചര്യത്തിലാണ് സുരേഷ് സ്ഥാനാര്‍ത്ഥിയായതെന്നും രമേശ് കൂട്ടിച്ചേര്‍ത്തു.
കോന്നിയില്‍ കെ.സുരേന്ദ്രന് മല്‍സരിക്കും. മഞ്ചേശ്വരത്ത് രവീശതന്ത്രിയും സ്ഥാനാര്‍ത്ഥി. അരൂരില്‍ കെ.പി.പ്രകാശ് ബാബു. എറണാകുളത്ത് സി.ജി.രാജഗോപാലും മല്‍സരിക്കും.
ഉപതിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കള്‍ മല്‍സരിക്കേണ്ടതില്ലെന്ന് ആര്‍എസ്എസിലെ ഒരു പക്ഷം അഭിപ്രായപ്പെട്ടിരുന്നു. ഇതിന് അംഗീകാരം കിട്ടിയ പട്ടികയാണ് പുറത്തിറങ്ങിയിരിക്കുന്നത്. .
Discussion about this post