ഡല്‍ഹി: രാജ്യാന്തര തലത്തില്‍ ഇന്ത്യയ്ക്ക് മുന്നില്‍ പാക്കിസ്ഥാന് നാണം കെടുന്ന പശ്ചാത്തലത്തില്‍ പാക് ടിവി ചാനലുകളില്‍ ‘ഇന്ത്യ’യ്ക്ക് പൂര്‍ണ നിരോധനം.വാര്‍ത്തകളില്‍ പോലും ഇന്ത്യയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നല്കാന് പാടില്ലെന്നുമാണ് നിര്‍ദ്ദേശം. ഇന്ത്യയില്‍ നിന്നുള്ള സെലിബ്രിറ്റികള്‍, രാഷ്ട്രീയക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍, നിരൂപകര്‍ തുടങ്ങിയവരെ ചാനല്‍ പരിപാടികളിലേക്ക് ക്ഷണിക്കരുതെന്നും നിര്‍ദേശമുണ്ട്.
പാക്കിസ്ഥാനിലെ ടെലിവിഷന്‍ സെന്‍സര്‍ സമിതിയായ പിഇഎംആര്‍എയാണ് ഇതുസംബന്ധിച്ച ഉത്തരവ് കഴിഞ്ഞ മാസം പുറത്തിറക്കിയത്. ഇന്ത്യയുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങള്‍, ഇന്ത്യയെ പ്രതിനിധീകരിക്കുന്ന പരസ്യങ്ങള്‍, പാട്ടുകള്‍,വാര്‍ത്തകള്‍, രാഷ്ട്രീയ നിരൂപണങ്ങള്‍, ചര്‍ച്ചകള്‍ എന്നിവയെല്ലാം സംപ്രേക്ഷണം ചെയ്യുന്നതിനും വിലക്കുണ്ട്.
പാക്കിസ്ഥാന് സുപ്രീം കോടതിയുടെ ഉത്തരവിന്റെ ചുവടുപിടിച്ചാണ് നിരോധനം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ നിന്നുള്ള സിനിമകളും ടി.വി പരിപാടികളും പാകിസ്ഥാനില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്റെ പരമാധികാരത്തിനെ ചോദ്യം ചെയ്യുന്ന യാതൊന്നും സംപ്രേക്ഷണം ചെയ്യരുതെന്നാണ് പി.ഇ.എം.ആര്.എ ഉത്തരവില്‍ വ്യക്തമാക്കുന്നത്.
അതേസമയം കശ്മീരുമായി ബന്ധപ്പെട്ട ഇന്ത്യയ്ക്ക് എതിരായ വാര്‍ത്തകളും മറ്റും ചാനലുകളില്‍ കാണിക്കുന്നതിന് വിലക്കില്ല. കശ്മീര്‍ വിഷയത്തില്‍ തങ്ങളുടെ വാദം മാത്രം പാക് ജനത അറിഞ്ഞാല്‍ മതിയെന്ന തീരുമാനമാണ് ഇതിന് പിന്നിലെന്നാണ് സൂചന.
Discussion about this post