ഡല്‍ഹി: പുരുഷന്മാരുടെ വിവാഹപ്രായം പതിനെട്ട് ആക്കണമെന്ന് കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രാലയത്തില്‍ ശുപാര്‍ശ. മന്ത്രാലയം നിയോഗിച്ച ഉന്നതാധികാരസമിതിയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്.
വിവാഹപ്രായം കുറക്കണം, തലാഖ് ഒഴിവാക്കണം തുടങ്ങിയ വിവാദമായേക്കാവുന്ന നിര്‍ദ്ദേശങ്ങളും ശുപാര്‍ശയിലുണ്ട്.
പുരുഷന്മാരുടെ വിവാഹപ്രായം നിലവില്‍ 21 ആണ്. ഇത് 18 വയസ്സാക്കി കുറക്കണമെന്നാണ് ഒരു ശുപാര്‍ശ. സ്ത്രീകളുടെ വിവാഹപ്രായം 18 ആണ്. പുരുഷന്മാരുടേയും ഇതിന് സമമാക്കണം. എന്ന് സമിതി ശുപാര്‍ശ ചെയ്യുന്നു. മുസ്ലിം സമുദായത്തില്‍ തലാഖ് ചൊല്ലി വിവാഹമോചനം നടത്തുന്നത് രാജ്യവ്യാപകമായി നിരോധിക്കണമെന്നാണ് മറ്റൊരു ശുപാര്‍ശ. നിലവില്‍ മു്സലിം സ്ത്രീകള്‍ വിവാഹ ജീവിതത്തില്‍ അരക്ഷിതാവസ്ഥ അനുഭവിക്കുന്നുണ്ട്. തലാഖ് തികച്ചും പുരുഷകേന്ദ്രികൃതമായ ഏകപക്ഷിയതയാണ്. ഇത് സ്ത്രീ പീഡനത്തിന് ഇടയാക്കുമെന്നും തലാഖ് ഒഴിവാക്കുന്നതിന് കാരണമായി സമിതി ചൂണ്ടിക്കാട്ടുന്നു.
കൃസ്ത്യന്‍ സമൂഹത്തില്‍ വിവാഹമോചനത്തിനുള്ള വര്‍ഷ പരിധി ഒരു വര്‍ഷമായി കുറക്കണമെന്നും ശുപാര്‍ശയിലുണ്ട്. നിലവില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയായാലെ കൃസ്തു മതത്തില്‍ വിവാഹമോചന അനുവദിക്കുകയുള്ളു. മറ്റ് മതങ്ങളില്‍ ഇത് ഒരു വര്‍ഷമാണ്.
സ്പെഷല്‍ മാര്യേജ് ആക്ടില്‍ ചില മാറ്റങ്ങള്‍ വേണമെന്നും ശുപാര്‍ശയിലുണ്ട്. സ്പെഷ് മാര്യേജ് ആക്ട് പ്രകാരമുളള്ള വിവാഹത്തിന് നിലവില്‍ 30 ദിവസത്തെ നോട്ടിസ് പരിധിയാണ് ഉള്ളത്. ഇത് ഏഴ് ദിവസമായി കുറക്കണം. രജിസ്ട്രേഷന് നോട്ടിസ് നോട്ടിസ് ബോര്‍ഡില്‍ പതിക്കരുത് തുടങ്ങിയവയാണ് മറ്റ് നിര്‍ദ്ദേശങ്ങള്‍.
ശൈശവ വിവാഹ നിരോധന നിയമത്തില്‍ മാറ്റം നിര്‍ദ്ദേശിച്ചു കൊണ്ടുള്ള ശുപാര്‍ശകള്‍ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്. 2013ലാണ് മന്ത്രാലയം ഇക്കാര്യങ്ങള്‍ പഠിക്കുന്നതിനുള്ള സമിതിയെ തീരുമാനിച്ചത്. ആവശ്യമായ ചര്‍ച്ച നടത്തി, മറ്റ് മന്ത്രാലയങ്ങളുടെ അഭിപ്രായം കൂടി തേടിയ ശേഷമാകും ശുപാര്‍ശങ്ങള്‍ നടപ്പാക്കുക. നിലവിലെ സാഹചര്യത്തില്‍ ശുപാര്‍ശകള്‍ അപ്പാടെ നടപ്പാക്കാനുള്ള സാധ്യത കുറവാണ്.
Discussion about this post