ആധുനിക രാഷ്ട്ര ചിന്തയില്‍ ആധ്യാത്മികതയെ ഇണക്കിച്ചേര്‍ത്തത് ഗാന്ധിജിയാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭഗവത്.
ഗാന്ധിജിയുടെ രാഷ്ട്രീയം ഭരണത്തിലൊതുങ്ങുന്നതല്ലെന്നും മറിച്ച് സ്വഭാവശുദ്ധിലും പ്രവര്‍ത്തിയിലുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിജിയുടെ 150 മത്തെ ജനമവാര്‍ഷികത്തില്‍ അദ്ദേഹത്തെ അനുസ്മരിക്കവെയായിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
ജനങ്ങളുടെ മനസ്സില്‍ ഇതിഹാസങ്ങള്‍ എങ്ങനെയാണോ നില്‍ക്കുന്നത് അതേപോലെയാണ് സ്വാതന്ത്ര്യസമര ചരിത്രവും നയിച്ച മഹാന്മാരുമെന്നും അദ്ദേഹം പറഞ്ഞു.
വലിയ വാഗ്ദാനങ്ങളും സ്വാര്‍ത്ഥതയും വച്ചുപുലര്‍ത്തുന്ന വൈദേശിക ചിന്താധാരയിലെ രാഷ്ട്രീയ പ്രവണത ഗാന്ധിജി നിരുല്‍സാഹപ്പെടുത്തിയിരുന്നുവെന്നും സത്യവും അഹിംസയും സ്വയംപര്യാപ്തതയും മനുഷ്യന്‍റെ യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിലാണെന്നാണ് അദ്ദേഹം വിശ്വസിച്ചതെന്നും ഭഗവത് പറഞ്ഞു.
മഹാത്മാഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മവാര്‍ഷികം രാജ്യം വിപുലമായ പരിപാടികളോടെയാണ് ആഘോഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഗാന്ധിജിയുടെ അന്ത്യ വിശ്രമ സ്ഥലമായ രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചനകള്‍ അര്‍പ്പിച്ചു.
Discussion about this post