മുംബൈ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരായി എന്‍സിപി നേതാവ് മാണി സി. കാപ്പന്റെ മൊഴി നിഷേധിച്ച് മുംബൈ വ്യവസായി ദിനേശ് മേനോന്,. കോടിയേരിക്ക് പണം നല്‍കിയിട്ടില്ലെന്ന് ദിനേശ് മേനോന് ഒരു മലയാളം ചാനലിനോട് പറഞ്ഞു. കോടിയേരിയെയും മകനെയും കണ്ടിരുന്നു. പക്ഷേ, അവര്‍ പണം വാങ്ങിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഷിബു ബേബി ജോണിന്റെ ആരോപണങ്ങളെ തള്ളി മാണി സി കാപ്പനും രംഗത്തെത്തി. ഷിബു ബേബി ജോണിനു കിട്ടിയത് വ്യാജ രേഖകളാണ്. സിബിഐക്ക് ഒരു മൊഴിയും നല്‍കിയിട്ടില്ല. താനുമായി ബന്ധപ്പെട്ട് സിബിഐയില്‍ കേസില്ലെന്നും മാണി സി കാപ്പന് അറിയിച്ചു.
കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരികള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ടു കോടിയേരിക്കും മകനും മുംബൈ മലയാളി ദിനേശ് മേനോന് പണം നല്കിയെന്നു സൂചിപ്പിക്കുന്ന മാണി സി. കാപ്പന്റെ മൊഴിയുടെ പകര്‍പ്പുകള്‍ ആര്‍സ്പി നേതാവ് ഷിബു ബേബി ജോണ്‍ പുറത്തു വിട്ടിരുന്നു. കോടിയേരി ആഭ്യന്തരമന്ത്രിയായിരിക്കെ പണം വാങ്ങി എന്ന് സൂചിപ്പിക്കുന്നതാണ് മൊഴി
Discussion about this post