Tuesday, January 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

സുരേഷ് ഗോപിയുടെ പിറന്നാളിന് കേക്ക് അയച്ചുനൽകി സന്തോഷം പങ്കിട്ട് പ്രധാനമന്ത്രി ; ജീവിതയാത്ര 66-ാം വർഷത്തിലേക്ക് ; എല്ലാം ദൈവനിയോഗമെന്ന് പ്രതികരണം

by Brave India Desk
Jun 26, 2024, 05:19 pm IST
in Kerala, News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : ജൂൺ 26ന് 66-ാം ജന്മദിനം ആഘോഷിക്കുകയാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എംപി ആയും മന്ത്രിയായും തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം ഉള്ള ആദ്യ പിറന്നാളിന് സുരേഷ് ഗോപിക്ക് കേക്ക് അയച്ചു നൽകി സന്തോഷം പങ്കിട്ടിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ബുധനാഴ്ച രാവിലെ കേരള ഹൗസിലേക്ക് ആണ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും കേക്കും ഒപ്പം ജന്മദിനാശംസകളും എത്തിയത്.

ലോക്സഭാ സമ്മേളനത്തിന്റെ ഭാഗമായി ഡൽഹിയിലുള്ള സുരേഷ് ഗോപിക്കായി അദ്ദേഹത്തിന്റെ ഓഫീസിലെ ജീവനക്കാരും ആഘോഷങ്ങൾ ഒരുക്കിയിരുന്നു. കേരളത്തിൽ നിന്നുള്ള മാദ്ധ്യമപ്രവർത്തകരും ബുധനാഴ്ച രാവിലെ സുരേഷ് ഗോപിയെ കാണാനായി എത്തിയിരുന്നു. ഈ ഓഫീസിൽ എത്തിയത് ഒരു ദൈവനിയോഗം പോലെയാണെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. ജന്മദിനം പ്രമാണിച്ച് വലിയ ആഘോഷങ്ങൾ ഒന്നുമില്ല. സാധാരണ രീതിയിൽ പിറന്നാളാഘോഷിക്കുന്നത് നക്ഷത്രം വരുന്ന ദിവസമാണ്. അന്ന് കുടുംബത്തിനോടൊപ്പം ചെറിയ രീതിയിൽ മാത്രം ആഘോഷിക്കും എന്നും സുരേഷ് ഗോപി വ്യക്തമാക്കി.

Stories you may like

ശബരിമല സ്വര്‍ണക്കൊള്ളക്കാരെ പൂട്ടാൻ ഓപ്പറേഷൻ ഗോൾഡൻ ഷാഡോ: റെയ്ഡുമായി ഇഡി

വിശ്വമിത്ര’ നയതന്ത്രത്തിന് വമ്പൻ വിജയം; യുഎഇ ഇനി ഭാരതത്തിന്റെ രണ്ടാമത്തെ വലിയ ഇന്ധന പങ്കാളി

കൊല്ലം സ്വദേശികളായ സിനിമാവിതരണക്കാരൻ കെ ഗോപിനാഥൻ പിള്ളയുടെയും ജ്ഞാനലക്ഷ്മി അമ്മയുടെയും മകനായി 1958 ജൂൺ 26ന് ആലപ്പുഴയിലാണ് സുരേഷ് ഗോപി ജനിക്കുന്നത്. അദ്ദേഹത്തിന്റെ ജനനശേഷം മാതാപിതാക്കൾ കൊല്ലത്തെ കുടുംബ വീട്ടിലേക്ക് മാറി. കൊല്ലം ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ഫാത്തിമ മാതാ നാഷണൽ കോളേജിൽ ആയിരുന്നു സുരേഷ് ഗോപിയുടെ വിദ്യാഭ്യാസം. സുവോളജിയിൽ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുള്ള വ്യക്തിയാണ് സുരേഷ് ഗോപി.

1965ൽ ഓടയിൽ നിന്ന് എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച സുരേഷ് ഗോപി 1986ൽ പുറത്തിറങ്ങിയ ടി പി ബാലഗോപാലൻ എം എ എന്ന ചിത്രത്തിലൂടെയാണ് ജനശ്രദ്ധ പിടിച്ചു പറ്റുന്നത്. ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ സുരേഷ് ഗോപി മലയാള സിനിമയിലെ ഒരു പ്രധാന സാന്നിധ്യമായി മാറി. പിന്നീട് മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ സുരേഷ് ഗോപി അഭിനയിച്ചു. 2016 ലാണ് സുരേഷ് ഗോപി രാജ്യസഭാംഗമാകുന്നത്. 2016 ഒക്ടോബറിൽ ബിജെപിയിൽ ചേർന്ന അദ്ദേഹം 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിലൂടെ തൃശ്ശൂർ മണ്ഡലത്തിൽ നിന്നും പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപെടുകയും കേന്ദ്രസർക്കാരിൽ പെട്രോളിയം, പ്രകൃതി വാതക, ടൂറിസം വകുപ്പുകളുടെ സഹമന്ത്രിയായി നിയമിക്കപ്പെടുകയും ചെയ്തു.

Tags: suresh gopipm modi
Share1TweetSendShare

Latest stories from this section

ആകാശത്ത് അത്ഭുതക്കാഴ്ച; 2026-ൽ ആറ് ഗ്രഹങ്ങൾ അണിനിരക്കുന്ന ‘പ്ലാനറ്ററി പരേഡ്’; അപൂർവ്വ പ്രതിഭാസത്തിന് സാക്ഷിയാകാൻ ലോകം!

ആകാശത്ത് അത്ഭുതക്കാഴ്ച; 2026-ൽ ആറ് ഗ്രഹങ്ങൾ അണിനിരക്കുന്ന ‘പ്ലാനറ്ററി പരേഡ്’; അപൂർവ്വ പ്രതിഭാസത്തിന് സാക്ഷിയാകാൻ ലോകം!

ഭാരതവും സുഹൃത്ത് യുഎഇയും; ഊർജ്ജം, പ്രതിരോധം, ആണവ മേഖലകളിൽ വമ്പൻ കരാറുകൾ; ഷെയ്ഖ് മുഹമ്മദിന്റെ സന്ദർശനം ചരിത്രമായി!

ഭാരതവും സുഹൃത്ത് യുഎഇയും; ഊർജ്ജം, പ്രതിരോധം, ആണവ മേഖലകളിൽ വമ്പൻ കരാറുകൾ; ഷെയ്ഖ് മുഹമ്മദിന്റെ സന്ദർശനം ചരിത്രമായി!

ഓഫീസ് മുറിയില്‍ സ്ത്രീകളെ കെട്ടിപിടിച്ചും ചുംബിച്ചും ഡിജിപി;ഔദ്യോഗിക ചേംബറിൽ ഐപിഎസ് ഓഫീസറുടെ സല്ലാപം? ദൃശ്യങ്ങൾ പുറത്ത്…

ഓഫീസ് മുറിയില്‍ സ്ത്രീകളെ കെട്ടിപിടിച്ചും ചുംബിച്ചും ഡിജിപി;ഔദ്യോഗിക ചേംബറിൽ ഐപിഎസ് ഓഫീസറുടെ സല്ലാപം? ദൃശ്യങ്ങൾ പുറത്ത്…

37 നാമനിർദ്ദേശം, ഏകകണ്ഠമായി ഒരൊറ്റ പേര് ; ബിജെപി അധ്യക്ഷനായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് നിതിൻ നബിൻ

37 നാമനിർദ്ദേശം, ഏകകണ്ഠമായി ഒരൊറ്റ പേര് ; ബിജെപി അധ്യക്ഷനായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് നിതിൻ നബിൻ

Discussion about this post

Latest News

അനുഷ്കയോട് ‘മാഡം’ വിളി; ഹർഷിത് റാണയ്ക്ക് കോഹ്‌ലി നൽകിയ മാസ്സ് മറുപടി

അനുഷ്കയോട് ‘മാഡം’ വിളി; ഹർഷിത് റാണയ്ക്ക് കോഹ്‌ലി നൽകിയ മാസ്സ് മറുപടി

ടീമിലില്ല, എങ്കിലും ചങ്ങാതിമാർക്കായി ജിതേഷ് എത്തി; നാഗ്പൂരിലെ ഇന്ത്യൻ ടീം ഹോട്ടലിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ; കൈയടി നേടി സഞ്ജു സാംസൺ

ടീമിലില്ല, എങ്കിലും ചങ്ങാതിമാർക്കായി ജിതേഷ് എത്തി; നാഗ്പൂരിലെ ഇന്ത്യൻ ടീം ഹോട്ടലിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ; കൈയടി നേടി സഞ്ജു സാംസൺ

കാട്ടിലെ തടി തേവരുടെ ആന എന്നാണോ;ശബരിമല സ്വർണ്ണ പാളി വിവാദത്തിൽ സിബിഐ അന്വേഷണം വേണം: ഡി എസ് ജെ പി

ശബരിമല സ്വര്‍ണക്കൊള്ളക്കാരെ പൂട്ടാൻ ഓപ്പറേഷൻ ഗോൾഡൻ ഷാഡോ: റെയ്ഡുമായി ഇഡി

ഭാരതവും സുഹൃത്ത് യുഎഇയും; ഊർജ്ജം, പ്രതിരോധം, ആണവ മേഖലകളിൽ വമ്പൻ കരാറുകൾ; ഷെയ്ഖ് മുഹമ്മദിന്റെ സന്ദർശനം ചരിത്രമായി!

വിശ്വമിത്ര’ നയതന്ത്രത്തിന് വമ്പൻ വിജയം; യുഎഇ ഇനി ഭാരതത്തിന്റെ രണ്ടാമത്തെ വലിയ ഇന്ധന പങ്കാളി

കോച്ചിനെതിരെ തിരിഞ്ഞ് ഗാലറി; ഗുവാഹത്തിക്ക് പിന്നാലെ ഇൻഡോറിലും ഗംഭീറിനെതിരെ പ്രതിഷേധം; ഞെട്ടി കോഹ്‌ലിയും കൂട്ടരും

കോച്ചിനെതിരെ തിരിഞ്ഞ് ഗാലറി; ഗുവാഹത്തിക്ക് പിന്നാലെ ഇൻഡോറിലും ഗംഭീറിനെതിരെ പ്രതിഷേധം; ഞെട്ടി കോഹ്‌ലിയും കൂട്ടരും

ഹിറ്റ്മാനും പിന്നിലല്ല; സ്റ്റേഡിയങ്ങൾ കീഴടക്കിയവരുടെ പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇന്ത്യക്കാർ

ഹിറ്റ്മാനും പിന്നിലല്ല; സ്റ്റേഡിയങ്ങൾ കീഴടക്കിയവരുടെ പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇന്ത്യക്കാർ

ഹച്ച് എവിടെ പോയി?;ഓർമ്മയുണ്ടോ ആ കാലം…VI യുടെ വേരുകൾ

ഹച്ച് എവിടെ പോയി?;ഓർമ്മയുണ്ടോ ആ കാലം…VI യുടെ വേരുകൾ

വിം കലക്കി തരും;ലിവർപൂളിൽ നിന്ന് വീട്ടിലെ അടുക്കളകൾ കീഴടക്കിയ വരത്തൻ 

വിം കലക്കി തരും;ലിവർപൂളിൽ നിന്ന് വീട്ടിലെ അടുക്കളകൾ കീഴടക്കിയ വരത്തൻ 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies